ഭംഗിയോടെ, ബജറ്റിലൊതുങ്ങുന്ന വീട്
text_fieldsസ്ഥലം: വെമ്പല്ലൂർ
േപ്ലാട്ട്: 7.5 സെൻറ്
ഏരിയ: 944 ചതുരശ്രയടി
ഉടമ: അബ്ദുൾ മജീദ്
നിർമാണം: എൻ.ആർ അസോസിയേറ്റ്സ്
ചെലവ് കുറഞ്ഞ രീതിയിൽ മൂന്നു കിടപ്പുമുറികളും അത്യാവശ്യ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ഒരു വീട് എന്നായിരുന്നു അബ്ദുൽ മജീദിെൻറ ആവശ്യം. വെമ്പല്ലൂരിലെ ഏഴര സെൻറ് എൽ ആകൃതിയുള്ള േപ്ലാട്ടിൽ ആറു മാസം കൊണ്ട് സമകാലിക ശൈലിയിൽ മനോഹരമായ വീടൊരുക്കിയാണ് എൻ.ആർ അസോസിയേറ്റ്സ് ആ സ്വപ്നം പൂർത്തിയാക്കിയത്.
കൃത്യമായ രീതിയിൽ പ്ലാൻ ഡിസൈൻ ചെയ്തതുകൊണ്ട്, ഒട്ടും സ്പേസ് വേസ്റ്റ് വരാതെ 944 ചതുരശ്രയടി വിസ്ത്രീർണത്തിലാണ് വീട് ഒരുക്കിയത്.
സിറ്റ് ഔട്ട്, ലിവിംഗ് ഏരിയ, ഡൈനിങ് സ്പേസ്, മൂന്ന് കിടപ്പുമുറികൾ, രണ്ട് അറ്റാച്ഡ് ടോയ്ലറ്റ്, കോമൺ ടോയ്ലറ്റ്, വാഷ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയത്.

അനാവശ്യ ഭിത്തികൾ ഒഴിവാക്കി ലിവിങ് ഡൈനിങ് ഏരിയ ഓപ്പൺ ഏരിയയാക്കിയാണ് ഒരുക്കിയത്. ഇത് ചെലവ് കുറക്കുന്നതിനോടൊപ്പം അകത്തളത്ത് വിശാലത തോന്നിപ്പിക്കുകയും ചെയ്യുന്നു.

എൽ ഷേപ്പിലുള്ള ഹാളിലെ ഒരു ഭാഗം ടി.വി യൂനിറ്റ് നൽകാൻ ചുമർ ഹൈലൈറ്റ് ചെയ്ത് നിഷേ സ്പേസ് നൽകി. ഇവിടം ഒരു ഫാമിലി ലിവിങ് ഏരിയ എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഹാളിലെ കോക്കറി ഷെൽഫ് സ്പേസിൽ നിഷേ ബോക്സുകൾ നൽകിയത് വേറിട്ട ഭംഗി നൽകുന്നു.

ഫോൾസ് സീലിങ് നൽകാതെ ലൈറ്റ്, ഫാൻ പോയിൻറുകൾ നേരിട്ട് നൽകിയതും ചെലവ് കുറച്ചു. എന്നാൽ ഫാൻസി ലൈറ്റുകൾ നൽകി സീലിങ് ഉള്ള അതേ ഫീൽ അകത്തളത്തിന് നൽകിയിട്ടുണ്ട്.
അടുക്കളയിൽ കബോർഡുകൾ നൽകി മാക്സിമം സ്റ്റോറേജ് സ്പേസ് നൽകി. കബോർഡുകൾക്കും ഇളംനിറമാണ് ഉപയോഗിച്ചത്. നിലത്ത് വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു. എക്സീറ്റിയറിെൻറ ഭംഗിക്കായി ക്ലാഡിങ് പതിച്ച ഷോ വാളും, പർഗോളയും നൽകിയിട്ടുണ്ട്.

വീടിനെ കുറിച്ച് സംസാരിക്കുേമ്പാൾ, വീട്ടുകാരുടെ ബജറ്റിനോട് ചേർന്ന രീതിയിൽ നിർമാണം പൂർത്തിയാക്കാമെന്ന് പറയുകയും പണി തുടങ്ങിയാൽ അമിത ബജറ്റാവുകയും ചെയ്യുന്ന രീതി മാറ്റി ഇൻറീരിയർ ഉൾപ്പെടെ കൃത്യമായ തുക പറഞ്ഞുറപ്പിച്ചാണ് നിർമാണം ആരംഭിച്ചത്. അവസാന നിമിഷം വരെ ക്ലയൻറ് പൂർണ സംതൃപ്തരായിരുന്നുവെന്നും ആർക്കിടെക്റ്റ് നിഷാദ് പറയുന്നു.
NR Associates
Email : nrassociatesnr@gmail.com
Phone : 9961990023, 9961990003