Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2021 2:25 PM GMT Updated On
date_range 2021-06-06T19:55:41+05:30വീടിെൻറ പ്ലംബിങ് പണികൾ നടത്തുേമ്പാൾ ശ്രദ്ധിക്കേണ്ട പത്തുകാര്യങ്ങൾ
text_fieldsഒരു വീട് പണിയുമ്പോൾ പ്ലംബിങ് ജോലികൾ ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യം ആണ് പലരും അറിയാതെ പല അബദ്ധം ചെയ്തു പോകാറുണ്ട്. ആദ്യമായി വീട് നിർമാണത്തിനിറങ്ങുന്നവർ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ ഇതാണ്.
- ബാത്‌റൂമിൽ ചുമരിനകത്തു പൈപ്പ് ഇടുമ്പോൾ upvc അല്ലെങ്കിൽ gage കൂടിയ pvc പൈപ്പ് ഉപയോഗിച്ച് ചെയ്യണം, കാരണം ടൈൽ വർക്ക് ചെയ്ത് കഴിഞ്ഞു ലീക്ക് വന്നാൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കും
- ബാത്‌റൂമിൽ സ്ഥലം ഉണ്ടെങ്കിൽ മാത്രം വാഷ് ബേസിൻ ബാത്ത് ഡബ് എന്നിവ ഉൾകൊള്ളിക്കുക
- ബാത്‌റൂമിൽ ടാപ്പ്, ക്ലോസറ്റ് എന്നിവ വാങ്ങിക്കുമ്പോൾ വളരെ നിലവാരം കുറഞ്ഞത് വാങ്ങിക്കാതിരിക്കുക
- ബാത്‌റൂം രണ്ടിൽ കൂടുതൽ ഉണ്ടെങ്കിൽ അവയിൽ ചൂട് വെള്ളം വേണമെങ്കിൽ സോളാർ ഹീറ്റർ ആയിരിക്കും കൂടുതൽ അഭികാമ്യം
- സോളാർ വാട്ടർ ഹീറ്റർ ചെയ്യുമ്പോൾ പറ്റുമെങ്കിൽ ഒരു കണക്ഷൻ അടുക്കളയിൽ കൂടി എത്തിക്കാൻ നോക്കുക
- വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ആളുകളുടെ എണ്ണം അനുസരിച്ചു വെള്ളത്തിെൻറ ഉപഭോഗം ഒക്കെ കണക്ക് കൂട്ടി വാങ്ങിക്കുക
- വാട്ടർ ടാങ്ക് isi ആയ വെളുത്ത നിറത്തിൽ ഉള്ളത് എടുക്കാൻ ശ്രമിക്കുക വെയിൽ കൊണ്ട് വെള്ളം ചൂടാകുന്നത് പരമാവധി കുറയും
- ടാങ്കിെൻറ ഔട്ട് പൈപ്പ് പരമാവധി ഒന്നര ഇഞ്ച് എങ്കിലും ഇടുക പ്രഷർ കൂട്ടാൻ അത് സഹായം ആകും
- വീടിന് പറ്റിയ മോട്ടോർ വാങ്ങിക്കുന്നതിന് മുൻപ് കിണറിെൻറ ആഴം ടാങ്കിെൻറ ഏകദേശം ഉയരം എന്നിവ അളവുകൾ പരിഗണിച്ച് വീടിന് പറ്റിയ മോട്ടോർ വാങ്ങിക്കാം
- അടുക്കള സിങ്കിനും ബാത്റൂമിെൻറ വേസ്റ്റ് പൈപ്പും മിനിമം രണ്ടിഞ്ച് പൈപ്പ് ഉപയോഗിച്ച് ഇടുക രണ്ടിനും പ്രത്യേക വേസ്റ്റ് കുഴി എടുക്കുക
പ്ലംബിങ് മേഖലയിലെ വിദഗ്ധനായ അതുൽ ആർ.എസ് എഴുതിയ കുറിപ്പ്
Next Story