Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightപീപ്ൾസ് ഫൗണ്ടേഷൻ...

പീപ്ൾസ് ഫൗണ്ടേഷൻ നിർമിച്ച ആറ് വീടുകൾ: ഇന്ന് കൈമാറും

text_fields
bookmark_border
housing schemes
cancel
camera_alt





കീഴുപറമ്പ്: പീപ്ൾസ് ഫൗണ്ടേഷൻ കീഴുപറമ്പ് തൃക്കളയൂരിൽ നിർമിച്ച ആറ് വീടുകൾ ബുധനാഴ്ച ഗുണഭോക്താക്കൾക്ക് കൈമാറും. 45 സെന്‍റ് സ്ഥലത്ത് നിർമിക്കുന്ന പത്ത് വീടുകളിൽ ആറ് വീടുകളാണ് നിലവിൽ പൂർത്തിയായത്.

വൈകീട്ട് നാലിന് തൃക്കളയൂർ പീപ്ൾസ് ഹോം വില്ലേജിൽ നടക്കുന്ന പൊതുസമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. കുടിവെള്ള പദ്ധതി ഉദ്ഘാടനം കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സഫിയയും വീടുകളുടെ വൈദ്യുതി സ്വിച്ച് ഓൺ കർമം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദ് അസ്‌ലമും നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സലിം മമ്പാട് മുഖ്യപ്രഭാഷണം നടത്തും.

Show Full Article
TAGS:people's foundation house 
News Summary - Six houses built by the People's Foundation Will be delivered today
Next Story