നിങ്ങളുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കാം; ഇതാ എളുപ്പ വഴികൾ
text_fieldsകിടപ്പുമുറി നിങ്ങളെ നിരന്തരം സമ്മർദ്ദത്തിലാക്കുന്നുവെങ്കിൽ അതിന് കാരണവുമുണ്ടാവും. അലങ്കോലവും അനാവശ്യങ്ങളുമാവാം അതിലേക്കു നയിക്കുന്നത്. നിങ്ങളുടെ കിടപ്പുമുറിയെ വിശ്രമത്തിനും സുഖ നിദ്രക്കുമുള്ള ഇടമാക്കണോ? ശീലങ്ങൾ മാറ്റുന്നത് ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും എന്നാലത് വിചാരിക്കുന്നതിലും എളുപ്പമാണ്. ഈ ലളിതമായ മാറ്റങ്ങളും ശീലങ്ങളും ഒന്ന് പകർത്തിനോക്കൂ, തീർച്ചയായും ഫലം കാണും.
കിടക്ക ലളിതമാക്കുക
എല്ലാ ദിവസവും രാവിലെ കിടക്ക വൃത്തിയാക്കുന്നത് കിടപ്പുമുറി തൽക്ഷണം വൃത്തിയായി തോന്നിപ്പിക്കും. നിങ്ങൾ പുതപ്പ് ഉപയോഗിക്കുന്ന ആളാണെങ്കിൽ അത് മടക്കിയൊതുക്കി ഒരു ഭാഗത്ത് വെക്കുക. കഴുകാൻ എളുപ്പമുള്ളതും കണ്ണിന് ആയാസമാവാത്ത ഇളം വർണമുള്ളതുമായ വിരിപ്പിലേക്ക് മാറുന്നതും പരിഗണിക്കുക. ഈ ലളിതമായ മാറ്റം നിങ്ങളുടെ കിടപ്പുമുറി വൃത്തിയായി തുടരാനുള്ള സാധ്യത വർധിപ്പിക്കും.
വൃത്തിയാക്കൽ ദിനചര്യയുടെ ഭാഗമാക്കുക
നിങ്ങൾക്ക് പല്ല് തേക്കലും ചർമ സംരക്ഷണവും ഉൾപ്പെടുന്ന ഒരു രാത്രി ദിനചര്യ ഉണ്ടായിരിക്കാം. അതുപോലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തറയിൽ നിന്ന് സാധനങ്ങൾ എടുക്കാൻ അഞ്ച് മിനിറ്റ് മാറ്റിവെക്കുക. ഉറങ്ങുന്നതിനുമുമ്പും അതുതന്നെ ചെയ്യുക.
വസ്ത്രങ്ങൾ തറയിൽ ഇടുന്നത് നിർത്തുക
നിങ്ങളുടെ കിടപ്പുമുറിയിലെ തറയിൽ വസ്ത്രങ്ങൾ കൂമ്പാരമായി കിടക്കുന്നുണ്ടോ? അതോ നിങ്ങളുടെ അലമാരയിലോ ഡ്രോയറിലോ വയ്ക്കുന്നതിന് പകരം ഒരു കസേരയിൽ ഇട്ടിരിക്കുകയാണോ? ഇത് അസുഖകരമായ ഗന്ധം ഉണ്ടാക്കുക മാത്രമല്ല, നിങ്ങളുടെ സ്ഥലം ഒരു അലക്കുശാല പോലെ തോന്നിപ്പിക്കുകയും ചെയ്യും. ഈ ശീലം ഒഴിവാക്കാൻ ഒരു എളുപ്പവഴിയുണ്ട്.
അലക്കാനുള്ള വസ്ത്രങ്ങൾക്ക് ഒരു നിയുക്ത സ്ഥലം ഉണ്ടായിരിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. വീണ്ടും ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ ഒരു ഹാങ്ങറിൽ തൂക്കുന്നതിന് അത് അലക്ഷയമായി ഇടുന്നതിനേക്കാൾ കൂടുതൽ പരിശ്രമം ആവശ്യമില്ല. അതിനാൽ നിങ്ങളുടെ കിടപ്പുമുറിക്ക് മാത്രമായി ഒരു ഗുണനിലവാരമുള്ള ഹാങ്ങർ നല്ലതാണ്.
കഴുകാനുള്ളവയാണെങ്കിൽ ഒരു അലക്കു കൊട്ടയിൽ നിക്ഷേപിക്കുക. പഴകിയതും എന്നാൽ വൃത്തികെട്ടതുമായ വസ്ത്രങ്ങൾ എന്തുചെയ്യണമെന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇതിനായി മറ്റൊരു ബാസ്ക്കറ്റ് വാങ്ങാൻ മടിക്കേണ്ട.
ക്ലീനിങ് ഷെഡ്യൂൾ ചെയ്യുക
നമ്മളെല്ലാവരും തിരക്കിലാണ്. പക്ഷേ നിങ്ങളുടെ കിടപ്പുമുറിയും ബാത്ത്റൂമും വൃത്തിയാക്കാൻ സമയം ഷെഡ്യൂൾ ചെയ്യുന്നത് ആവശ്യമായ മാറ്റമായിരിക്കാം. ദിവസവും പെട്ടെന്ന് വൃത്തിയാക്കാൻ കഴിയാത്തവർക്ക് വ്യത്യസ്തമായ സമീപനം ആവശ്യമായിവരും. അതിനായി ദിവസങ്ങളുടെ ഇടവേളയിൽ കുറച്ച് സമയം മാറ്റിവെക്കുക.