Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭീകരാക്രമണത്തിന്...

ഭീകരാക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് തടവ്

text_fields
bookmark_border
ഭീകരാക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് തടവ്
cancel

മനാമ: ബഹ്‌റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു.

11 വ്യത്യസ്ത കേസുകളിലായാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്. സോഷ്യൽ മീഡിയ വഴി പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരായ പ്രധാന കുറ്റം. ആക്രമണങ്ങളെ പിന്തുണയ്ക്കുകയും പ്രകീർത്തിക്കുകയും ചെയ്യുക, നിരോധിത പ്രദേശങ്ങൾ ചിത്രീകരിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Show Full Article
TAGS:jailed terror attacks supporting terror gulf 
News Summary - 12 people jailed for supporting terror attacks
Next Story