Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 5:03 AM GMT Updated On
date_range 30 April 2026 5:03 AM GMTഅൽ മന്നാഇ രക്തദാന ക്യാമ്പ് നാളെ
text_fieldsമനാമ: "ജനങ്ങളിൽ ഏറ്റവും ഉത്തമൻ മറ്റുള്ളവർക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനാണ്." എന്ന പ്രവാചക വചനം അന്വർത്ഥ മാക്കുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് നാളെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് നടക്കുമെന്ന് സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ് അറിയിച്ചു. രാവിലെ 7:30 മുതൽ 12:30 വരെ നടക്കുന്ന പ്രസ്തുത ജീവകാരുണ്യ പ്രവർത്തനത്തിൽ എല്ലാ മനുഷ്യസ്നേഹികളും ഭാഗഭാക്കുകൾ ആകണമെന്നും ഓൺലൈൻ രെജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കണമെന്നും അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങൾക്ക് 3925 1830, 3362 5741 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Next Story


