അമേരിക്കയുടെ വിശുദ്ധ യുദ്ധങ്ങൾ
text_fieldsഅഹന്ത ബാധിച്ച അധികാരത്തിന്റെ ആർമാദമാണ് അധിനിവേശമെന്ന പേരിൽ ഇതരരാജ്യങ്ങളെ നോക്കുകുത്തിയാക്കി അമേരിക്ക ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നത്. ഹിരോഷിമയിലും, നാഗസാക്കിയിലും, വിയറ്റ്നാമിലും, ഇറാഖിലും, അഫ്ഗാനിലുമൊക്കെ പ്രത്യക്ഷമായും മറ്റു പല നാടുകളിലും പരോക്ഷമായും ലക്ഷക്കണക്കിന് മനുഷ്യരെ ഒരു കാരണവുമില്ലാതെ കൊന്നു കളഞ്ഞ യാങ്കി സാമ്രാജ്യം തന്നെയാണ് സയണിസ്റ്റ് ഭീകരതക്ക് വെള്ളവും വളവും വേണ്ടുവോളം നൽകികൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള നശീകരണായുധങ്ങൾക്ക് മുകളിൽ നിന്നും ഇവർ ഇറാന്റെ ആണവായുധത്തിന്റെ ദോഷ ഫലങ്ങളെ പറ്റി ലോകത്തെ ഉദ്ബോധിപ്പിക്കുമ്പോൾ അവരുടെ മുഖത്ത് നോക്കി സത്യങ്ങൾ ഉറക്കെ ചോദിക്കാൻ ഒരു ആൺകുട്ടി ഇല്ലാതെ പോയത് വർത്തമാന കാലത്തിന്റെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാൻ.
ഇസ്ലാമിന് മുമ്പും ശേഷവും അഭിമാനത്തോടെയും, ആർജവത്തോടെയും, എഴുന്നേറ്റ് തന്നെ നില കൊണ്ട പേർഷ്യൻ സമൂഹത്തെ ചൊറിയാൻ പോയതാണ് ഇസ്രായേൽ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം എന്നു പറയാം. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള നാട് എന്ന അവർ കാലങ്ങളായി കെട്ടിപ്പൊക്കിയ ബലൂണാണ് ഏതാനും മിസൈലുകൾ കൊണ്ട് അലക്സാണ്ടർ ചക്രവർത്തിയുടെ പിൻഗാമികൾ കുത്തിപ്പൊട്ടിച്ചു കളഞ്ഞത്. ഒപ്പം ജാര സന്തതിയുടെ പ്രലോഭനത്തിൽ വീണു ബങ്കർബസ്റ്റർ ബോംബുകൾ വർഷിച്ച അമേരിക്ക വീണ്ടും ലോകത്തിന്റെയും, സ്വന്തം നാട്ടുകാരുടെയും വെറുപ്പ് പിടിച്ചുവാങ്ങി എന്നതും ഇറാന്റെ വിജയമായി തന്നെ കണക്ക് കൂട്ടാം.
ഒരു വേള ഫലസ്തീനിലെ പാവപ്പെട്ട സഹോദരങ്ങൾ അനുഭവിച്ച വേദനകളുടെ നേരിയ ഒരംശമെങ്കിലും സയണിസ്റ്റ് മണ്ണിൽ ആവർത്തിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ ലോക മുസ്ലിം സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് നടന്നു കയറാൻ ആയതുല്ല അലി ഖാംനഇക്കും സഹ പ്രവർത്തകർക്കും കഴിഞ്ഞു എന്നത് തന്നെയാണ് അവർ നേടിയ ഏറ്റവും വലിയ വിജയം.