Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചരിത്രനേട്ടം: യു.എൻ...

ചരിത്രനേട്ടം: യു.എൻ സുരക്ഷ കൗൺസിൽ അധ്യക്ഷപദവി ഏറ്റെടുത്ത് ബഹ്‌റൈൻ

text_fields
bookmark_border
ചരിത്രനേട്ടം: യു.എൻ സുരക്ഷ കൗൺസിൽ അധ്യക്ഷപദവി ഏറ്റെടുത്ത് ബഹ്‌റൈൻ
cancel

മനാമ: ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിന്‍റെ (യു.എൻ.എസ്.സി) റൊട്ടേറ്റിങ് പ്രസിഡന്‍റ് സ്ഥാനം ബഹ്‌റൈൻ ഔദ്യോഗികമായി ഏറ്റെടുത്തു. ഏപ്രിൽ മാസത്തേക്കാണ് ബഹ്‌റൈൻ ഈ പദവി വഹിക്കുന്നത്. 2026-2027 കാലയളവിലെ താൽക്കാലിക അംഗത്വത്തിനുശേഷം കൗൺസിലിന്‍റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത് ബഹ്‌റൈൻ നയതന്ത്രരംഗത്തെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. ഏപ്രിൽ മാസത്തിൽ സുരക്ഷ കൗൺസിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നതിലും മുൻഗണനകൾ നിശ്ചയിക്കുന്നതിലും ബഹ്‌റൈൻ നേതൃത്വം നൽകും.

സുരക്ഷ കൗൺസിലിന്‍റെ ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ യോഗങ്ങൾക്കും ബഹ്‌റൈൻ പ്രതിനിധി അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ ഏകോപിപ്പിക്കുകയും അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും.

സുരക്ഷ കൗൺസിലിലെ 15 അംഗരാജ്യങ്ങൾക്കും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മാസവും മാറിമാറിയാണ് അധ്യക്ഷസ്ഥാനം ലഭിക്കുന്നത്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനും ബഹ്‌റൈൻ ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളിൽ നിർണായകമായ പ്രമേയങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ബഹ്‌റൈന്‍റെ നേതൃത്വത്തിൽ കൗൺസിൽ ചർച്ച ചെയ്തിരുന്നു. അധ്യക്ഷപദവി ലഭിക്കുന്നതോടെ ആഗോള തലത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ബഹ്‌റൈന് സാധിക്കും.

Show Full Article
TAGS:un security council UNSC Presidency Bahrain gulf news bahrain Latest News 
News Summary - Bahrain assumes presidency of UN Security Council
Next Story