Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈന്റെ ആഭ്യന്തര...

ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍റെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്‍റെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രാലയം
cancel

മനാമ: ബഹ്‌റൈൻ കോടതി വിധികളെക്കുറിച്ചുള്ള ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ബഹ്‌റൈൻ ശക്തമായി എതിർത്തു. ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലുമാണ് ഇറാൻ പ്രസ്താവനയെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.എൻ ചാർട്ടറിന്റെ തത്വങ്ങളുടെയും നല്ല അയൽപക്ക ബന്ധങ്ങളുടെയും ലംഘനമാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നിയമപരവും ഭരണഘടനാപരവുമായ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് സ്വതന്ത്ര ജുഡീഷ്യറിയാണ് ഈ വിധികളെല്ലാം പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിശ്വാസങ്ങളുടെ പേരിലല്ല, മറിച്ച് നിയമപ്രകാരം കുറ്റകരമാക്കപ്പെട്ട പ്രവൃത്തികളുടെ പേരിലാണ് വ്യക്തികളെ ഉത്തരവാദികളാക്കുന്നത്. കൂടാതെ, രാജ്യത്ത് എല്ലാവർക്കും മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ബഹ്‌റൈൻ ഉറപ്പുനൽകുന്നുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഈ കേസിലെ നടപടികൾ 2016 മെയ് മാസത്തിൽ ആരംഭിച്ചതാണെന്ന വസ്തുത, ഇതിനെ ബാഹ്യമായ പ്രസ്താവനകളുമായോ നിലപാടുകളുമായോ ബന്ധപ്പെടുത്താനുള്ള ഏത് ശ്രമത്തെയും ഖണ്ഡിക്കുന്നതാണ്. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയതിനും റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ളതിനും ശിക്ഷിക്കപ്പെട്ട വ്യക്തികളെ ഇറാൻ വിദേശകാര്യ മന്ത്രാലയം സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രസ്താവന, തങ്ങൾ നിഷേധിക്കാൻ ശ്രമിക്കുന്ന ബന്ധത്തിന്റെ യഥാർത്ഥ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു.

ബഹ്‌റൈനെതിരായ ഇറാൻ ആക്രമണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇറാൻ പ്രസ്താവനയെന്നും ബഹ്‌റൈൻ വിശേഷിപ്പിച്ചു. ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ അവസാനിപ്പിക്കാനും, ആക്രമണങ്ങൾ നിർത്തിവെക്കാനും, യു.എൻ രക്ഷാസമിതി പ്രമേയം പാലിക്കാനും ഇറാനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Bahrain Iran Drone attack defense 
News Summary - Bahrain Defends Air Attacks
Next Story