Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2026 5:17 PM GMT Updated On
date_range 3 April 2026 5:17 PM GMTമകളുടെ വിവാഹത്തിനായി പോയ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsമനാമ: ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയഘാതം മൂലം അന്തരിച്ചു. മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.
ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയിൽ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു.
Next Story


