ബഹ്റൈൻ ഫെഡ് അംഗങ്ങൾക്ക് വീൽചെയർ കൈമാറി
text_fieldsഫെഡ് അംഗങ്ങൾക്ക് മഞ്ജുവും ഭർത്താവ് വിനുവും വീൽചെയർ കൈമാറുന്നു
മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ സംഘടനയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അംഗങ്ങളുടെ ഉപയോഗത്തിനായി വീൽചെയർ സംഭാവനയായി നൽകി. ഫെഡ് ലേഡീസ് വിങ് മുഖേന മിസ്സിസ് മഞ്ജുവും ഭർത്താവ് വിനുവുമാണ് മകൾ വൈഗയുടെ നാലാം ജന്മദിനത്തോടനുബന്ധിച്ച് ഈ വീൽചെയർ കൈമാറിയത്.
പ്രസിഡന്റ് സ്റ്റീവ്ൺസൺ മെൻഡെസി ന്റെ അധ്യക്ഷതയിൽ ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ ഫെഡ് പ്രസിഡന്റ് സ്റ്റീവ്ൺസൺ മെൻഡെസ്, സെക്രട്ടറി സുനിൽ ബാബു, ലേഡീസ് വിങ് സെക്രട്ടറി ജിഷ്ന രഞ്ജിത് എന്നിവർചേർന്ന് വീൽചെയർ ഏറ്റുവാങ്ങി. ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റോഫർ, സുജിത് കുമാർ,സുനിൽ രാജ്, ബിനു ശിവൻ, രഞ്ജിത് രാജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി സുനിൽ ബാബു വിനുവിനും കുടുംബത്തിനും ഫെഡിന്റെയും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും പേരിലുള്ള നന്ദി അറിയിച്ചു.
ബഹ്റൈൻ സന്ദർശിക്കാനെത്തുന്ന ഫെഡ് അംഗങ്ങളുടെ പ്രായമായ മാതാപിതാക്കൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും അവരുടെ യാത്രകൾ സുഗമമാക്കുന്നതിനായി ഈ വീൽചെയർ ലഭ്യമാക്കും. കുടുംബത്തിന്റെ ഈ കരുതലിനും സാമൂഹിക പ്രതിബദ്ധതക്കും ഫെഡ് എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദിയും അഭിനന്ദനവും അറിയിച്ചു.


