Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇറാൻ്റെ ആക്രമണങ്ങൾ;...

ഇറാൻ്റെ ആക്രമണങ്ങൾ; യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായി ചർച്ച നടത്തി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഇറാൻ്റെ ആക്രമണങ്ങൾ; യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായി ചർച്ച നടത്തി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി
cancel

മനാമ: ബഹ്‌റൈന് നേരെ ഇറാൻ തുടരുന്ന ആക്രമണങ്ങളെക്കുറിച്ചും അവ പ്രദേശത്തുണ്ടാക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ചർച്ച നടത്തി.

ഇറാൻ്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബി, ബഹ്‌റൈന്റെയും ഗൾഫ് പങ്കാളികളുടെയും സുരക്ഷയ്ക്കുള്ള അമേരിക്കയുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയുമാണ് ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെന്ന് ഡോ. അൽ സയാനി വ്യക്തമാക്കി. യു.എൻ രക്ഷാസമിതി പ്രമേയം 2817 (2026)-ന്റെ ലംഘനമാണിതെന്നും, യു.എൻ ചാർട്ടർ അനുസരിച്ച് സ്വയം പ്രതിരോധത്തിനുള്ള രാജ്യത്തിന്റെ അവകാശം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈന് നൽകിയ പിന്തുണയ്ക്ക് യു.എസിന് മന്ത്രി നന്ദി അറിയിച്ചു. മേജർ നോൺ-നാറ്റോ സഖ്യകക്ഷി പദവിയും സമഗ്ര സുരക്ഷാ സംയോജന സാമ്പത്തിക പങ്കാളിത്ത കരാറും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നുവെന്ന് ചർച്ചയിൽ വിലയിരുത്തി. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എൻ രക്ഷാസമിതി ഉൾപ്പെടെയുള്ള വേദികളിൽ തുടർന്നും യോജിച്ച് പ്രവർത്തിക്കാനും ഇരു നേതാക്കളും ധാരണയായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Baharin Iran attack Foreign Minister Marco Rubio 
News Summary - Iranian Attacks: Bahrain Foreign Minister Discusses Regional Security with US Secretary of State Marco Rubio
Next Story