ഫൺ ഡ്രൈവുമായി ബഹ്റൈൻ ഫോർച്യൂണർ ക്ലബ്
text_fieldsബഹ്റൈൻ ഫോർച്യൂൺ ക്ലബ് നടത്തിയ ഫൺ ഡ്രൈവിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈൻ ഫോർച്യൂണർ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫൺ ഡ്രൈവ് വേറിട്ട അനുഭവമായി. ഉമ്മുൽ ഹസ്സമിൽനിന്ന് നൂറാന ബീച്ചിലേക്ക് ആണ് സാഹസികതയും സൗഹൃദവും നിറഞ്ഞ ഫൺ ഡ്രൈവ് നടത്തിയത്. ഫോർച്യൂണർ വാഹനങ്ങളോടുള്ള കമ്പം പങ്കുവെക്കാനായി 16 ക്ലബ് അംഗങ്ങൾ യാത്രയിൽ പങ്കെടുത്തു.
യാത്രക്ക് കൃഷ്ണദാസ് ചെർപ്പുളശ്ശേരി, രഞ്ജിത്ത് കൂത്തുപറമ്പ്, വിൻസൻ വിജയൻ, ഷഹീൻഷ പി.ആർ എന്നിവർ നേതൃത്വം നൽകി. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഡ്രൈവ് വിജയകരമായി പൂർത്തിയാക്കിയത്. ക്ലബിന്റെ പ്രവർത്തനങ്ങൾ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾ, സർക്കാറുമായി സഹകരിച്ച് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയും ക്ലബിന്റെ ഭാവിയിലേക്കുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


