Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാത്രികാല ഷിഫ്റ്റ്...

രാത്രികാല ഷിഫ്റ്റ് ജീവനക്കാർക്ക് 10% അധിക അലവൻസ്; നിർദേശത്തിന് അംഗീകാരം

text_fields
bookmark_border
രാത്രികാല ഷിഫ്റ്റ് ജീവനക്കാർക്ക് 10% അധിക അലവൻസ്; നിർദേശത്തിന് അംഗീകാരം
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: സ്വകാര്യ മേഖലയിലെ രാത്രികാല ഷിഫ്റ്റുകളിലും ഓൺ-കോൾ ഡ്യൂട്ടിയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനമെങ്കിലും അധിക അലവൻസ് ഉറപ്പാക്കുന്ന നിയമഭേദഗതി നിർദേശത്തിന് പാർലമെന്റ് ഏകകണ്ഠമായി അംഗീകാരം നൽകി. ആറ് മാസത്തിനകം ഇതുസംബന്ധിച്ച കരട് നിയമം തയ്യാറാക്കുന്നതിനായി നിർദേശം സർക്കാരിന് കൈമാറി.

സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിലുള്ള പോരായ്മകൾ പരിഹരിച്ച്, ഉറക്കവും കുടുംബത്തോടൊപ്പമുള്ള സമയവും ത്യജിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്‌സ് കമ്മിറ്റി വൈസ് ചെയർമാൻ എം.പി. ജലാൽ കാദിം അൽ മഹ്ഫൂദാണ് ഈ ബിൽ അവതരിപ്പിച്ചത്. നിർബന്ധിത മിനിമം അലവൻസ് ഇല്ലാത്തതിനാൽ പല തൊഴിലുടമകളും ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ കമ്പനികളിലും സമാനമായ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ, സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുന്ന 19,000-ത്തിലധികം ബഹ്‌റൈനികൾക്ക് ഷിഫ്റ്റ് അലവൻസ് ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

10 ശതമാനം എന്നത് കുറഞ്ഞ നിരക്ക് മാത്രമാണെന്നും, ജോലിയുടെ സ്വഭാവമനുസരിച്ച് തൊഴിലുടമകൾക്ക് ഇതിലും ഉയർന്ന തുക നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിന്റെ സർവീസ് കമ്മിറ്റിയും ബഹ്‌റൈൻ ട്രേഡ് യൂണിയൻ ജനറൽ ഫെഡറേഷനും നിർദേശത്തെ പിന്തുണച്ചു. അതേസമയം, തൊഴിൽ-നിയമകാര്യ മന്ത്രി യൂസഫ് ഖലഫും ബഹ്‌റൈൻ ചേംബറും നിർദേശത്തെ എതിർത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Bahrain parliament night shift Allowance private sector 
News Summary - Bahrain Parliament Unanimously Approves 10% Night Shift Allowance Proposal
Next Story