Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭക്ഷണം തടയപ്പെട്ട...

ഭക്ഷണം തടയപ്പെട്ട ഫലസ്തീന് ഐക്യദാർഢ്യം; പാത്രങ്ങൾ ഉയർത്തിപ്പിടിച്ച് ബഹ്റൈനിൽ പ്രതിഷേധം VIDEO

text_fields
bookmark_border
ഭക്ഷണം തടയപ്പെട്ട ഫലസ്തീന് ഐക്യദാർഢ്യം; പാത്രങ്ങൾ ഉയർത്തിപ്പിടിച്ച് ബഹ്റൈനിൽ പ്രതിഷേധം VIDEO
cancel
camera_alt

പ്രതിഷേധവുമായി ഒത്തുകൂടിയവർ

മനാമ: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം നിഷേധിക്കുന്ന സയണിസ്റ്റ് ഭീകരതക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബഹ്റൈൻ സൊസൈറ്റി. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളും ചട്ടികളും ഉയർത്തിപ്പിടിച്ചും വായ മൂടിക്കെട്ടിയും സൊസൈറ്റിയുടെ അദ്ലിയ ആസ്ഥാനത്തിന് മുന്നിലുള്ള ചത്വരത്തിൽ പ്രതിഷേധവുമായി നൂറിക്കണക്കിനാളുകൾ ഒത്തുകൂടി.

പാചക ഉപകരണങ്ങൾ തമ്മിലടിപ്പിച്ചും സംസാരിക്കാതെയും ഏറെ നേരം ഫലസ്തീനായി പ്രതി‍ഷേധക്കാർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

‘ഗസ്സയെ പട്ടിണിക്കിട്ട് കൊല്ലുന്നു’ എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ പ്രമേയം.

Show Full Article
TAGS:Gaza Genocide Gaza Starving Bahrain 
News Summary - Bahrain society solidarity with food-deprived Palestine
Next Story