രാഷ്ട്ര നേതാക്കളുമായി ബഹ്റൈൻ രാജാവ് കൂടിക്കാഴ്ച നടത്തി
text_fieldsബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ബഹ്റൈൻ രാജാവ് അബൂദബിയിലെത്തി യു.എ.ഇ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ, യു.എ.ഇ വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായാണ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫ ചർച്ച നടത്തിയത്.
യു.എ.ഇയും ബഹ്റൈനും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേശകനും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ. ശൈഖ് നാസർ ബിൻ ഹമദ്, തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


