Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right20 വർഷം മുമ്പ്...

20 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച ബഹ്റൈനി സ്ത്രീക്ക് വിവാഹമോചനം

text_fields
bookmark_border
20 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച ബഹ്റൈനി സ്ത്രീക്ക് വിവാഹമോചനം
cancel

മ​നാ​മ: 20 വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ ബ​ഹ്റൈ​നി സ്ത്രീ​ക്ക് വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ച് ഉ​ന്ന​ത ശ​രീ​അ​ത്ത് കോ​ട​തി. 2004ൽ ​ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് രാ​ജ്യം വി​ട്ട വ്യ​ക്തി പി​ന്നീ​ട് തി​രി​ച്ചു​വ​രു​ക​യോ കു​ടും​ബ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കു​ടും​ബ​ത്തി​ന്റെ സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്ന കീ​ഴ്കോ​ട​തി വി​ധി ലം​ഘി​ക്കു​ക​യും ചെ​യ്തു.

ഈ ​കാ​ല​യ​ള​വി​ൽ ഭ​ർ​ത്താ​വ് ത​ന്റെ ക​ക്ഷി​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കു​ടും​ബ​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ്ത്രീ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു​കാ​ര​ണം ത​ന്റെ ക​ക്ഷി​ക്ക് അ​വ​രു​ടെ കു​ടും​ബ​ത്തെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക പ​റ​ഞ്ഞു. ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച ശേ​ഷം ത​ങ്ങ​ളാ​ണ് സ്ത്രീ​യെ സം​ര​ക്ഷി​ച്ച​തെ​ന്ന് അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​ന്റെ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
TAGS:Bahraini women divorced Gulf News 
Next Story