Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമ്പദ്‍വ്യവസ്ഥ...

സമ്പദ്‍വ്യവസ്ഥ വളർച്ചയിലേക്ക്

text_fields
bookmark_border
സമ്പദ്‍വ്യവസ്ഥ വളർച്ചയിലേക്ക്
cancel

മനാമ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരുകയാണെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷം ആദ്യപാദത്തിലെ സൂചനകളും വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ജി.ഡി.പിയിൽ 4.9 ശതമാനം വളർച്ചയുണ്ടായിരുന്നു. അഞ്ചുവർഷത്തെ കണക്കുകൾ പ്രകാരം റെക്കോഡ് വളർച്ചയാണ് കഴിഞ്ഞ വർഷമുണ്ടായത്. നേരിട്ടുള്ള വിദേശ നിക്ഷേപവും 5.8 ശതമാനം വളർന്നു. 2022 ൽ 13.3 ബില്യൻ ദിനാറിന്റെ വിദേശനിക്ഷേപമാണ് രാജ്യത്തുണ്ടായത്. സാമ്പത്തിക മേഖലയിലുണ്ടായ ഉണർവ് റിയൽ എസ്റ്റേറ്റ് രംഗത്തും വളർച്ചക്ക് കാരണമായി. സർവേ ആന്റ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ വർഷം ആദ്യ പാദത്തിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തി.

243.144 ദശലക്ഷം ദിനാറിന്‍റെ ഇടപാടുകളാണ്​ ജനുവരി മുതൽ മാർച്ച്​ വരെ നടന്നത്​. കഴിഞ്ഞ വർഷം ഇ​​തേ കാലയളവിൽ നടന്നതിനേക്കാൾ 17 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയിട്ടുള്ളത്​. 7260 ഇടപാടുകളാണ്​ ഇക്കാലയളവിൽ നടന്നത്​. തൊട്ടുമുമ്പത്തെ വർഷം ഇതേ കാലയളവിനേക്കാൾ 17 ശതമാനം വർധനവ്​ ഇടപാടുകളുടെ എണ്ണത്തിലുമുണ്ടായിട്ടുണ്ട്​. 2022 ലും മുൻവർഷത്തേക്കാൾ വളർച്ച രേഖപ്പെടുത്തിയിരുന്നു. 1,086.804,371 ദശലക്ഷം ദിനാറിന്‍റെ ഇടപാടുകളാണ്​ 2022 ൽ നടന്നത്. മുൻവർഷത്തേക്കാൾ മുന്നുശതമാനം കുടുതലായിരുന്നു ഇത്. 2022 അവസാനപാദം 285.461,180 ദശലക്ഷം ദിനാറിന്‍റെ ഇടപാടുകൾ നടന്നിരുന്നു. ആകെ 25217 ഇടപാടുകൾ 2022 ൽ നടന്നു.

മൂലധന നിക്ഷേപം ആകർഷിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചനകളാണ് സാമ്പത്തികരംഗത്തുനിന്നുള്ളത്.കോവിഡ് കാലത്ത് പല വികസന പദ്ധതികളും മാറ്റിവെച്ചിരുന്നു. കോവിഡിനുശേഷം ഈ പദ്ധതികൾ പുനരാരംഭിച്ചു. ഇതോടെ നിർമാണ രംഗവും റിയൽ എസ്റ്റേറ്റ് രംഗവും ശക്തമാകുകയായിരുന്നു. കോവിഡിനുമുൻപുള്ള നിരക്കിലേക്ക് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ തിരിച്ചെത്തിയത് സാമ്പത്തികരംഗം ശക്തമായതിന്റെ സൂചനകളായാണ് കണക്കാക്കുന്നത്. അപ്പാർട്ട്മെന്റുകളേക്കാൾ വില്ലകൾക്ക് ഡിമാന്റ് കൂടിയെന്നും മാർക്കറ്റിൽനിന്നുള്ള റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നു.

ഇടത്തരം വില്ലകളുടെ വിലയിലും വർധനവുണ്ട്. 2022 ആദ്യ പാദത്തിൽ ചതുരശ്രമീറ്ററിന് 573 ദിനാറായിരുന്നെങ്കിൽ ഈ വർഷം ആദ്യ പാദത്തിൽ ഇത് 603 ആയി വർധിച്ചു. മുൻനിര അപാർട്ട്മെന്റുകളുടെ വിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. അതേ സമയം ഇടത്തരം മുതൽ താഴോട്ടുള്ള അപാർട്ട്മെന്റുകളുടെ ഡിമാന്റിൽ കുറവുണ്ടായിട്ടില്ല. ജീവിതച്ചെലവ് വർധിച്ചതനുസരിച്ച് ജനങ്ങൾ ചെലവുകുറച്ചതാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. ഓഫീസ് സ്‍പെയ്സുകളുടെ ഡിമാന്റ് പക്ഷെ വർധിക്കുയാണ് ചെയ്തത്.

Show Full Article
TAGS:bahrain news Bahrain economic growth 
Next Story