Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറോ​ഡ​പ​ക​ട...

റോ​ഡ​പ​ക​ട ചി​ത്ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്

text_fields
bookmark_border
road accident
cancel

മ​നാ​മ: വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളോ ദൃ​ശ്യ​ങ്ങ​​ളോ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി.റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ റെ​ക്കോ​ഡ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. പൊ​തു​സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും എ​ല്ലാ​വ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മീ​ഡി​യ ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ക​ൾ​ച​റി​ന്റെ ഔ​ദ്യോ​ഗി​ക അ​നു​മ​തി​യി​ല്ലാ​തെ, പൊ​തു റോ​ഡു​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന​തിന്റെയെല്ലാം ചി​ത്രം പ്രസിദ്ധീകരിക്കുന്നത് ഇ ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി മാ​ത്ര​മേ റി​പ്പോ​ർ​ട്ട് ചെ​യ്യാ​വൂ എ​ന്നും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത​ക്കോ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കോ, 17390900 എ​ന്ന ന​മ്പ​റി​ൽ നേ​രി​ട്ടോ വാ​ട്സ്ആ​പ് വ​ഴി​യോ പൊ​ലീ​സ് മീ​ഡി​യ ഡ​യ​റ​ക്ട​റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
TAGS:Ban Road Accident Publishing Bahrain News Gulf News 
News Summary - Ban on publishing road accident images
Next Story