Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ കേ​ര​ളീ​യ...

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല പ്ര​വേ​ശ​നം

text_fields
bookmark_border
ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല പ്ര​വേ​ശ​നം
cancel

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല​യു​ടെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ തു​ട​ക്ക ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ബു​ധ​നാ​ഴ്ച​വ​രെ അ​പേ​ക്ഷി​ക്കാം. 2025 ജ​നു​വ​രി ഒ​ന്നി​ന് അ​ഞ്ച് വ​യ​സ്സ് പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് അ​ഡ്മി​ഷ​ൻ. ഓ​രോ വ​ർ​ഷ​വും നി​ശ്ചി​ത കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ https://bksbahrain.com/2025/mp/register.html എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു.

കേ​ര​ള സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്‍റെ ഇ​ന്ത്യ​ക്ക് പു​റ​ത്തെ ആ​ദ്യ പ​ഠ​ന​കേ​ന്ദ്ര​മാ​യ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പാ​ഠ​ശാ​ല​യി​ലെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ജൂ​ൺ ആ​ദ്യ ആ​ഴ്ച ആ​രം​ഭി​ക്കും. പു​തു​താ​യി എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വൈ​കീ​ട്ട് 7.30 മു​ത​ൽ 9 മ​ണി വ​രെ​യാ​ണ് ക്ലാ​സ്.അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ക്ക​ൾ​ക്ക്, 38044694,36045442.

Show Full Article
TAGS:Bahrain bks admission 
News Summary - bks malayalam padasala admission
Next Story