ചിക്കെക്സിന്റെ ബഹ്റൈനിലെ അഞ്ചാമത്തെ ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
text_fieldsചിക്കെക്സിന്റെ ബഹ്റൈനിലെ അഞ്ചാമത്തെ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ചടങ്ങ്
മനാമ: മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്കെക്സ് സനദില്‍ പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ 15ാമത്തെയും ബഹ്റൈനിലെ അഞ്ചാമത്തെയും ഔട്ട്ലെറ്റാണിത്. ന്യൂ സനദിലെ നെസ്റ്റോ മാര്‍ക്കറ്റിനടുത്താണ് പുതിയ ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണപ്രേമികള്‍ക്ക് സൗകര്യപ്രദമായി ഇവിടേക്ക് എത്തിച്ചേരാം.
ചിക്കെക്സ് ഡയറക്ടര്‍ ഫുവാദ് മുഹമ്മദലി അല്‍ ജലാഹിമ ഔട്ട്ലെറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും ശുചിത്വം, സേവനം എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതിനും ചിക്കെക്സ് തങ്ങളുടെ പ്രതിബന്ധത നിരന്തരം കാത്തുസൂക്ഷിക്കുന്നു.
ചിക്കെക്സ് മാനേജിങ് ഡയറക്ടര്‍ ഹാഷിം മന്യോത്ത്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അര്‍ഷാദ് ഹാഷിം കെ.പി, ജനറല്‍ മാനേജര്‍ മുഹമ്മദ് ഹനീഫ് തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഫാസ്റ്റ് ഫുഡ് വ്യവസായ മേഖലയില്‍ ഗുണനിലവാരം, നൂതന ആശയം എന്നിവ നിലനിര്‍ത്തിക്കൊണ്ട് മേഖലയിലുടനീളമുള്ള സമൂഹങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് മികച്ച രുചിയില്‍ ഭക്ഷണം എത്തിക്കുക എന്ന ദൗത്യം ചിക്കെക്സ് പുതിയ ഔട്ട്ലെറ്റിലൂടെ തുടരുന്നു.


