Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമുദ്ര മേഖലകളിൽ...

സമുദ്ര മേഖലകളിൽ സംയുക്ത പരിശോധനയുമായി കോസ്റ്റ് ഗാർഡ്

text_fields
bookmark_border
സമുദ്ര മേഖലകളിൽ സംയുക്ത പരിശോധനയുമായി കോസ്റ്റ് ഗാർഡ്
cancel

മനാമ: സആദ പദ്ധതിയുടെ വാട്ടർഫ്രണ്ട്, ബഹ്‌റൈൻ ബേ എന്നിവിടങ്ങളിലെ സമുദ്ര മേഖലകളിൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്‌സ്, ഗതാഗത കമ്മ്യൂണിക്കേഷൻ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, എൽ.എം.ആർ.എ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളും സുരക്ഷാ ഉപകരണങ്ങളും ബോട്ടുകളിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക, കപ്പലുകളിലും ബോട്ടുകളിലും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക, ബോട്ടുകളുടെയും ക്യാപ്റ്റൻമാരുടെയും ലൈസൻസുകൾ സാധുവാണെന്ന് ഉറപ്പുവരുത്തുക എന്നിവയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. കൂടാതെ യാത്രാസേവനം നടത്തുന്ന കടൽ ഗതാഗത കമ്പനികളുടെ വാണിജ്യ ലൈസൻസുകളുടെ സാധുതയും അവർ ആവശ്യമായ നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നും പരിശോധനാ സംഘം വിലയിരുത്തി.

Show Full Article
TAGS:coast guard Joint inspection Gulf News ‍Bahrain News 
News Summary - coast guard conducted joint inspection
Next Story