Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉപഭോക്തൃ വിലസൂചികയിൽ...

ഉപഭോക്തൃ വിലസൂചികയിൽ മൂന്നുശതമാനം വർധന; വിനോദ മേഖലയിലും ഭക്ഷണസാധനങ്ങൾക്കും വിലയേറി

text_fields
bookmark_border
ഉപഭോക്തൃ വിലസൂചികയിൽ മൂന്നുശതമാനം വർധന; വിനോദ മേഖലയിലും ഭക്ഷണസാധനങ്ങൾക്കും വിലയേറി
cancel

മനാമ: ബഹ്‌റൈനിൽ 2025 ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 2026 ആഗസ്റ്റിൽ ഉപഭോക്തൃ വിലസൂചിക (സി.പി.ഐ) മൂന്ന് ശതമാനം ഉയർന്നതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. പ്രധാന മേഖലകളിലെ സാധനങ്ങൾക്കും സേവനങ്ങൾക്കും വില വർദ്ധിച്ചതാണ് ഉപഭോക്തൃ വിലയിൽ ഈ വാർഷിക വർദ്ധനവിന് കാരണമായത്. വിനോദ, സാംസ്കാരിക മേഖലയിലാണ് ഏറ്റവും വലിയ വിലവർദ്ധനവ് രേഖപ്പെടുത്തിയത് - 10.1 ശതമാനം.

ഭക്ഷണപാനീയങ്ങൾക്ക് 8.1 ശതമാനവും ഗതാഗത മേഖലയിൽ 7.8 ശതമാനവും വില വർദ്ധിച്ചു. വിദ്യാഭ്യാസ മേഖലയിൽ 2.8 ശതമാനം, മറ്റ് വസ്‌തുക്കളിലും സേവനങ്ങളിലും 3.2 ശതമാനം, റസ്റ്റാറന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ 1.1 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ ഉയർന്നത്. അതേസമയം, ചില മേഖലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ വിലയിൽ 9.4 ശതമാനത്തിന്റെ കുറവുണ്ടായി.

ഗാർഹിക ഉപകരണങ്ങൾ, ഫർണിച്ചറുകൾ, അറ്റകുറ്റപ്പണികൾ എന്നിവയിൽ 1.4 ശതമാനവും ഭവന നിർമ്മാണം, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളിൽ 1.1 ശതമാനവും വില കുറഞ്ഞു. കൂടാതെ, മദ്യപാനീയങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ എന്നിവയിൽ 0.7 ശതമാനവും ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ 0.2 ശതമാനവും ആരോഗ്യ, വൈദ്യസഹായ സേവനങ്ങളിൽ 0.1 ശതമാനവും വിലക്കുറവ് രേഖപ്പെടുത്തി.

Show Full Article
TAGS:Consumer price index Food Items Gulf News Bahrain News 
News Summary - Consumer Price Index rises by three percent; prices of entertainment and food items rise
Next Story