Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2026 5:55 AM GMT Updated On
date_range 18 Jun 2026 5:55 AM GMTബഹ്‌റൈനിൽ ആശൂറ അവധി പ്രഖ്യാപിച്ച് കിരീടാവകാശി
text_fieldsമനാമ: ആശൂറ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പുറപ്പെടുവിച്ചത്.
ജൂൺ 25 വ്യാഴം, ജൂൺ 26 വെള്ളി എന്നീ ദിവസങ്ങളിലായിരിക്കും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച ഔദ്യോഗിക അവധി ദിവസമായതിനാൽ, അതിന് പകരമായി ജൂൺ 28 ഞായറാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Next Story


