Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ദ്റ​സ...

മ​ദ്റ​സ പൊ​തു​പ​രീ​ക്ഷ​യി​ൽ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്‌​റ​സ​ക​ൾ​ക്ക് വി​ജ​യം

text_fields
bookmark_border
winners
cancel
camera_alt

കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ്‌ ന​ട​ത്തി​യ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ടോ​പ്പേ​ഴ്സ് ആ​യ ഫി​ൽ​സ ഫൈ​സ​ൽ, ത​ഹി​യ്യ ഫാ​റൂ​ഖ്

മ​നാ​മ: കേ​ര​ള മ​ദ്റ​സ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ്‌ ന​ട​ത്തി​യ പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള മ​ദ്റ​സ​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. ഏ​ഴ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ക​ളാ​യി.

ഫി​ൽ​സ ഫൈ​സ​ൽ, ത​ഹി​യ്യ ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്രൈ​മ​റി പൊ​തു പ​രീ​ക്ഷ​യി​ലെ ടോ​പ്പേ​ഴ്സ് ലി​സ്റ്റി​ൽ ഇ​ടം​നേ​ടി. അ​വ്വാ​ബ് സു​ബൈ​ർ, മു​ഹ​മ്മ​ദ് ഹം​ദാ​ൻ, ത​മ​ന്ന ന​സീം, ഹ​യ മ​റി​യം, അ​ഹ് മ​ദ് താ​ഹ, മു​ഹ​മ്മ​ദ് നോ​ഷി​ൻ എ​ന്നി​വ​ർ​ക്ക് എ ​പ്ല​സ് ല​ഭി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി മ​ദ്റ​സ​യു​ടെ അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തി​ള​ക്ക​ത്തി​ന് മാ​റ്റു​കൂ​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ദ്റ​സ മാ​നേ​ജി​ങ് ക​മ്മി​റ്റി, ര​ക്ഷാ​ധി​കാ​രി, പ്രി​ൻ​സി​പ്പ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
TAGS:Madrasa Public Examination Darul Eeman Kerala Madrasah wins Bahrain News Gulf News 
News Summary - Darul Eeman Kerala Madrasas win in Madrasa Public Examination
Next Story