Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രാവണം 2026: അഞ്ച്...

ശ്രാവണം 2026: അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ

text_fields
bookmark_border
ശ്രാവണം 2026: അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 25 മുതൽ 29 വരെ അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. പ്രവാസി മലയാളികളുടെ കൂട്ടായ്മയും കേരളത്തിന്റെ പാരമ്പര്യവും കലാ-സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

ഓണാഘോഷങ്ങളുടെ ഭാഗമായി സംഗീതാസ്വാദകർക്കും കലാപ്രേമികൾക്കും കായികപ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് അഞ്ച് ദിവസങ്ങളിലായി അരങ്ങേറുന്നത്. ആഗസ്റ്റ് 25 ചൊവ്വാഴ്ച, വൈകിട്ട് 7 മണി മുതൽ പ്രശസ്ത പിന്നണി ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെയും എസ്. ജാനകിയുടെയും അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട് “അലൈകൾ ഒയ്‌വതില്ലെ” എന്ന ഗാനസന്ധ്യ നടക്കും.

മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി ഗാനങ്ങളിലൂടെ സംഗീതത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സംഗീതവിരുന്നായിരിക്കും ഇത്. ആഗസ്റ്റ് 26 ബുധനാഴ്ച, വൈകിട്ട് 7 മണിക്ക് തിരുവോണാഘോഷത്തിന്റെ ഭാഗമായി വിപുലമായ കലാപരിപാടികൾ അരങ്ങേറും.

പരമ്പരാഗത ഓണക്കളികൾ, നൃത്തങ്ങൾ, ഗാനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്ന ആഘോഷവേദിയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കുചേരാനും ഓണത്തിന്റെ ആവേശം പങ്കിടാനും അവസരമൊരുക്കും.

ആഗസ്റ്റ് 27 വ്യാഴാഴ്ച, വൈകിട്ട് 7 മണിക്ക്സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ടീം സിത്താർ അവതരിപ്പിക്കുന്ന “സിത്താർ നൈറ്റ്” നടക്കും. ഗാനമേളക്കൊപ്പം മിമിക്സ് പരേഡും ഉൾപ്പെടുത്തിയിട്ടുള്ള പരിപാടി സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും സമന്വയത്തിലൂടെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും.

ആഗസ്റ്റ് 28 വെള്ളിയാഴ്ച, രാവിലെ 10 മണി മുതൽ ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ആവേശകരമായ കബഡി മത്സരം സംഘടിപ്പിക്കും. പ്രവാസി സമൂഹത്തിലെ കായികപ്രതിഭകൾക്ക് മാറ്റുരയ്ക്കാനുള്ള വേദിയാകുന്നതിനൊപ്പം കാണികൾക്ക് ആവേശം പകരുന്ന മത്സരങ്ങൾക്കും വേദിയൊരുങ്ങും. ആഗസ്റ്റ് 29 ശനിയാഴ്ച, വൈകിട്ട് പഞ്ചഗുസ്തി മത്സരം നടക്കും.

കേരളത്തിന്റെ തനിമയും ഓണത്തിന്റെ കൂട്ടായ്മയും പ്രവാസജീവിതത്തിന്റെ സൗഹൃദവും ഒരുമിപ്പിക്കുന്ന തരത്തിലാണ് ശ്രാവണം 2026 പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനും പങ്കാളികളാകാനും കഴിയുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന പരിപാടികളിലേക്ക് ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തെയും കുടുംബസമേതം ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷ കമ്മിറ്റി അറിയിച്ചു.

Show Full Article
TAGS:onam celebrations kerala samajam Bahrain 
News Summary - Diverse Onam celebrations to span five days
Next Story