Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേണ്ടേ? ചില...

വേണ്ടേ? ചില വിചിന്തനങ്ങൾ

text_fields
bookmark_border
വേണ്ടേ? ചില വിചിന്തനങ്ങൾ
cancel

കരിഞ്ഞുണങ്ങിപ്പോയ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും മേലെ പ്രതിഷേധമെന്നോണം മരണം കൊണ്ടൊരു റീത്ത് സമർപ്പിച്ചു ഒരു മത പണ്ഡിതൻ കടന്നു പോയ വാർത്ത വായിച്ചപ്പോൾ തോന്നിയ വിചിന്തനങ്ങളാണ് ഈ എഴുത്തിന്നാധാരം. ജീവിതം കത്തി നിൽക്കുന്ന നട്ടുച്ചയിൽത്തന്നെ ഒരു മനുഷ്യൻ മരണം തിരഞ്ഞെടുക്കണമെങ്കിൽ എത്ര മാത്രം ആത്മ സംഘർഷങ്ങളിലൂടെ അയാൾ കടന്നു പോയിട്ടുണ്ടാവണം. എത്ര രാത്രികളിൽ ഉറക്കമില്ലാതെ ഉഴറിയിട്ടുണ്ടവണം. പതിനായിരങ്ങളുടെ ചോക്കളേറ്റുകളും, ലക്ഷങ്ങളുടെ മൊബൈൽ ഫോണുകളും, സമ്മാനമായി കൊണ്ട് വന്നു കൊണ്ടുള്ള മോതിരമിടൽ ചടങ്ങുകളും, പകുതിയി ലധികം ഭക്ഷണം കുഴിച്ചു മൂടപ്പെടുന്ന ആർഭാട വിവാഹാഘോഷങ്ങളും, ആഭരണങ്ങളും, വാഹനങ്ങളും മോഡലുകൾ മാറ്റിഎടുക്കാൻ ലക്ഷങ്ങളും ചിലവാക്കാൻ മത്സരിക്കുന്ന വലിയൊരു സമൂഹത്തിനു കടക്കെണിയിൽ പെട്ടുലഴുന്ന സഹജീവിയുടെ ഉള്ള് കാണാൻ കഴിയാതെ പോകുന്നു എന്നത് എത്ര മാത്രം വേദനാജനകമായ യഥാർത്യമാണെന്ന് ഒന്നാലോചിച്ചു നോക്കൂ.

ഇനി കോടികൾ ചിലവഴിച്ചു പള്ളികൾ കൊട്ടാരങ്ങളാവുന്ന കാലത്തും അതിനെ പരിപാലിക്കുന്ന പാവം മനുഷ്യർക്ക് നൽകുന്ന പരിഗണന എത്ര മാത്രം ശുഷ്കമാണെന്ന് അവരുടെ വേദനാനിർബരമായ വേതനം നോക്കിയാൽ മനസ്സിലാകും. നിത്യോപയോഗ വസ്തുക്കളുടെ വില അനുദിനം കുതിച്ചുയരുന്ന ഇക്കാലത്തും ഒരു മുസ്ലിയാരുടെ ശമ്പളം എന്നത് പത്തു മുതൽ പതിനയ്യായിരം രൂപ മാത്രമാണ്. അഞ്ചു നേരത്തെ നിസ്കാരത്തിന് നേത്വത്വം നൽകേണ്ട ഉസ്താദിനു മറ്റു ജോലികൾക്ക് പോകാൻ കഴിയില്ല എന്നതും ഒരു നഗ്ന യഥാർത്യമാണ്. വലിയ വരുമാനമൊന്നുമില്ലാത്ത ചുരുക്കം ചില മഹല്ലുകളെ മാറ്റി നിർത്തിയാൽ മിക്ക പള്ളികൾക്കും കീഴിൽ കെട്ടിടങ്ങൾ ഉൾപ്പെടെ വലിയ വരുമാന സ്രോതസ്സുകൾ ഉണ്ടായിട്ടും പണ്ഡിത സമൂഹത്തോട് കാണിക്കുന്ന നീതികേട് അത്യന്തം ഹീനമാണെന്ന് പറയാതെ വയ്യ. മത സംഘടനകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാമെന്നിരിക്കെ അവർ കാണിക്കുന്ന മൗനവും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അകാലത്തിൽ പൊലിഞ്ഞു പോയ ആ പ്രിയ സഹോദരന് പടച്ചവൻ പൊറുത്തു നൽകട്ടെ എന്ന പ്രാർത്ഥനയോടെ.

Show Full Article
TAGS:Marriage debt reflection 
News Summary - Don't we need this? Some reflections
Next Story