Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്മാർട്ട് ഇലക്ട്രിക്...

സ്മാർട്ട് ഇലക്ട്രിക് വാഹനങ്ങളുമായി ‘എക്സ്‌പെങ്’ ബഹ്റൈനിൽ

text_fields
bookmark_border
സ്മാർട്ട് ഇലക്ട്രിക് വാഹനങ്ങളുമായി ‘എക്സ്‌പെങ്’ ബഹ്റൈനിൽ
cancel
camera_alt

 ഇലക്ട്രിക് വാഹന ബ്രാൻഡായ എക്സ്‌പെങ്ങിന്‍റെ ലോഞ്ചിങ് പരിപാടിയിൽ നിന്ന്

മനാമ: ബഹ്‌റൈനിലെ ഗതാഗത മേഖലയിൽ സുസ്ഥിരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട്, ലോകത്തെ പ്രമുഖ ഇന്റലിജന്റ് ഇലക്ട്രിക് വാഹന ബ്രാൻഡായ എക്സ്‌പെങ് ഔദ്യോഗികമായി ബഹ്‌റൈനിൽ അവതരിപ്പിച്ചു. ഗ്രീൻ മൊബിലിറ്റിയുടെ മേൽനോട്ടത്തിലാണ് ബഹ്‌റൈനിൽ എക്സ്‌പെങ് വാഹനങ്ങൾ എത്തിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും പ്രീമിയം ഡിസൈനും സമന്വയിപ്പിച്ചുകൊണ്ട്, കൃത്രിമ ബുദ്ധി, ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ, സ്മാർട്ട് കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളിച്ചാണ് എക്സ്‌പെങ് വാഹനങ്ങൾ വിപണിയിലെത്തുന്നത്. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന പുതിയ തലമുറ വാഹനങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.

ബഹ്‌റൈൻ വിപണിയിൽ നാല് പ്രധാന മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ലക്ഷ്വറി എം.പി.വി ആയ എക്സ്‌പെങ് എക്സ്9, കമ്പനിയുടെ മുൻനിര ലക്ഷ്വറി എസ്‌.യു.വി ആയ എക്സ്‌പെങ് ജി9, സ്പോർട്ടി കൂപ്പെ ഡിസൈനിലുള്ള എക്സ്‌പെങ് ജി6, മികച്ച പ്രകടനവും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഫാസ്റ്റ്ബാക്ക് സെഡാനായ എക്സ്‌പെങ് പി7+ എന്നിവയാണ് ഈ മോഡലുകൾ.

ബഹ്‌റൈന്റെ വികസന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഈ ഇലക്ട്രിക് വാഹനങ്ങളുടെ വരവെന്ന് ഗ്രീൻ മൊബിലിറ്റി അസിസ്റ്റന്റ് ജനറൽ മാനേജർ സാദ് അൽസോവായേദ് പറഞ്ഞു. കേവലം വാഹനങ്ങൾ മാത്രമല്ല, കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ ഒരു സമ്പൂർണ ഇന്റലിജന്റ് മൊബിലിറ്റി സംവിധാനമാണ് തങ്ങൾ ബഹ്‌റൈനിലേക്ക് കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടന ചടങ്ങിൽ ഗ്രീൻ മൊബിലിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ, എക്സ്‌പെങ് ഗ്ലോബൽ പ്രതിനിധികൾ, ബഹ്‌റൈനിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥർ, പരിസ്ഥിതി മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:Electric Vehicle brand Xpeng launching news 
News Summary - 'Xpeng' in Bahrain with smart electric vehicles
Next Story