Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅടിയന്തര രക്തദാന...

അടിയന്തര രക്തദാന ക്യാമ്പ് നടത്തി

text_fields
bookmark_border
അടിയന്തര രക്തദാന ക്യാമ്പ് നടത്തി
cancel
camera_alt

വോയ്‌സ് ഓഫ് ആലപ്പി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ

മനാമ: ബഹ്‌റൈനിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ രക്തത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ, വോയ്‌സ് ഓഫ് ആലപ്പി അടിയന്തിര -രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റമദാൻ മാസമായതിനാൽ വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെയായിരുന്നു ക്യാമ്പ്. ബ്ലഡ് ബാങ്ക് അധികൃതരുടെ ആവശ്യപ്രകാരം പെട്ടെന്ന് സംഘടിപ്പിച്ച ക്യാമ്പിൽ അൻപതോളംപേർ പങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദേശീയദുരന്ത നിവാരണ ഗ്രൂപ്പിലെ അംഗവും, ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തകനും, വോയ്‌സ് ആലപ്പി അംഗവുമായ ഡോ. അനൂപ് അബ്‌ദുള്ള ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി നെടുവേലിൽ, ഗോകുൽ കൃഷ്‌ണൻ, പ്രസന്നകുമാർ, അജിത് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വോയ്‌സ് ഓഫ് ആലപ്പി ചാരിറ്റി വിങ്ങിന് കീഴിൽ സംഘടിപ്പിച്ച അഞ്ചാമത് രക്‌തദാന ക്യാമ്പയിരുന്നു ഇത്.

Show Full Article
TAGS:Bahrain gulfnews gulfnewsmalayalam 
News Summary - Emergency blood donation camp held
Next Story