Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമഴക്കാല...

മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി ബഹ്‌റൈൻ; അടിയന്തര സേവനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തി ബഹ്‌റൈൻ; അടിയന്തര സേവനങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു
cancel
camera_alt

മഴക്കാലത്തിന് മുന്നോടിയായി ചേർന്ന യോഗം

മനാമ: വരുന്ന മഴക്കാലത്തിന് മുന്നോടിയായി രാജ്യത്തെ മുന്നൊരുക്കങ്ങളും അടിയന്തര സേവന സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറകും പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും സംയുക്ത യോഗം ചേർന്നു. ക്യാപിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ, വിവിധ മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ അധ്യക്ഷന്മാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മഴവെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനുമായി ഇരു മന്ത്രാലയങ്ങളും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ക്യാപിറ്റൽ സെക്രട്ടറിയേറ്റ്, മുഹറഖ്, നോർത്തേൺ, സൗത്തേൺ എന്നീ മൂന്ന് മുനിസിപ്പാലിറ്റികളെ ഉൾപ്പെടുത്തി പ്രത്യേക അടിയന്തര കർമ്മസേനയ്ക്ക് രൂപം നൽകിയതായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വ്യക്തമാക്കി. ആവശ്യമായ യന്ത്രസാമഗ്രികളും മഴവെള്ളം വലിച്ചെടുക്കുന്നതിനുള്ള സക്ഷൻ ടാങ്കറുകളും മുൻഗണനാടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിലേക്ക് വിന്യസിക്കുന്നതിനുള്ള കർമ്മപദ്ധതി തയ്യാറായിട്ടുണ്ട്.

മഴവെള്ള ഡ്രൈനേജുകളുടെ സജ്ജീകരണം ഉറപ്പുവരുത്തിയതായി പൊതുമരാമത്ത് മന്ത്രി അറിയിച്ചു. ഡ്രെയിനേജുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാന പമ്പുകൾ, ടാങ്കറുകൾ, അടിയന്തര സേവന സംഘങ്ങൾ എന്നിവ എപ്പോഴും പ്രവർത്തിക്കാൻ പാകത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഴവെള്ളക്കെട്ടുകളും മറ്റ് തടസ്സങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അറിയിക്കുന്നതിനായി പ്രെത്യേക അടിയന്തര ഫോൺ നമ്പറുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പൊതുവായ വെള്ളക്കെട്ടുകളും മുൻസിപ്പൽ പരാതികളും അറിയിക്കാൻ റിമോട്ട് സർവീസ് സെന്റർ നമ്പറായ 17989898 ബന്ധപ്പെടാവുന്നതാണ്. പ്രധാന റോഡുകളിലെ വെള്ളക്കെട്ടുകൾ അറിയിക്കാൻ പൊതുമരാമത്ത് മന്ത്രാലയം നമ്പറായ 17545544 എന്നതിൽ ബന്ധപ്പെടാം.

Show Full Article
TAGS:emergency service rainy season Gulf News Bahrain News 
News Summary - emergency service for Rainy season
Next Story