Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വെൽ​െഫയർ...

പ്രവാസി വെൽ​െഫയർ ബഹ്‌റൈൻ: പ്രവാസികൾക്ക് തണലേകുന്ന സ്നേഹക്കൂട്ടായ്മ

text_fields
bookmark_border
പ്രവാസി വെൽ​െഫയർ ബഹ്‌റൈൻ:   പ്രവാസികൾക്ക് തണലേകുന്ന സ്നേഹക്കൂട്ടായ്മ
cancel

ബഹ്‌റൈനിലെ പ്രവാസ ജീവിതത്തിനിടയിൽ പലപ്പോഴും നമ്മൾ തനിച്ചായി പോകുന്ന നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ ഒരു സഹോദരനെയോ സുഹൃത്തിനെയോ പൊലെ നമുക്കൊപ്പം നിൽക്കുന്ന ഒരു കൂട്ടായ്മയാണ് പ്രവാസി വെൽഫയർ ബഹ്‌റൈൻ. കേവലം ഒരു സംഘടന എന്നതിലുപരി സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരാൻ പ്രവാസി വെൽഫെറിന് സാധിക്കുന്നുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം, ഇവരുടെ പ്രവർത്തനങ്ങളിൽ ഏറ്റവും മാതൃകപരമായ ചില കാര്യങ്ങൾ പങ്കുവെക്കാം

അറിവ് പകരുന്ന ബുക്ക്‌ സ്വാപ്പ്

പ്രവാസി കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാണ് ബുക്ക്‌ സ്വാപ്പ് പദ്ധതി. കുട്ടികളുടെ പാഠപുസ്തകങ്ങൾ പാഴാക്കാതെ മറ്റുള്ളവർക്ക് കൈമാറുന്നതിലൂടെ സാമ്പത്തിക ലാഭത്തിനൊപ്പം നല്ലൊരു സന്ദേശം കൂടിയാണ് ഇവർ സമൂഹത്തിനു നൽകുന്നത്.

ആരോഗ്യത്തിന് മെഡിക്കൽ കെയർ

ജോലിക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറന്നുപോകുന്ന തൊഴിലാളികൾക്കായ് തികച്ചും സൗജന്യമായി മെഡിക്കൽ ക്യാമ്പുകളും കൗൺസിലിംഗുകളും ഇവർ സംഘടിപ്പിക്കാറുണ്ട്. മെഡ്കെയർ എന്ന വിഭാഗം ഇതിനായി എപ്പോഴും സജീവമാണ്.

കരുതലായി വെൽകെയർ

കഠിനമായ വേനൽക്കാലത്തു ലേബർ ക്യാമ്പുകളിലും മറ്റും ഭക്ഷണ കിറ്റുകളുമായി എത്തുന്ന പ്രവാസി വെൽകെയർ പ്രവർത്തകർ പ്രവാസികളോടുള്ള സ്നേഹത്തിന്റെയും കരുതലിൻറെയും നേര്കാഴ്ചയാണ്.

വഴികാട്ടിയായി കരിയർ ക്ലാസുകൾ

പ്രവാസി കുട്ടികൾക്ക് ശരിയായ രീതിയിൽ ദിശ കണ്ടെത്താൻ സഹായിക്കുന്ന കരിയർ ഗൈഡൻസ് സെഷനുകളും ഇവർ നിരന്തരമായി നടത്തി വരുന്നു. പുതിയ കാലത്തെ തൊഴിൽ സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണ നൽകാനും അഭിമുഖങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ഒക്കെ ഇതു സഹായകമാണ്.

പ്രവാസികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും പെൻഷൻ പോലുള്ള ആനുകൂല്യങ്ങളെ കുറിച്ച് നമ്മെ ബോധവാന്മാരാക്കാനും ഇവർ എപ്പോഴും മുൻപന്തിയിലുണ്ട്. സ്വന്തം ലാഭം പ്രതീക്ഷിക്കാതെ സഹജീവികൾക്ക് താങ്ങാവുക എന്ന വലിയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി വെൽഫയർ ബഹ്‌റൈൻ ശെരിക്കും നമുക്ക് ഓരോരുത്തർക്കും ഒരു വലിയ തണലാണ്.

Show Full Article
TAGS:expatriate Expatriate Welfare Bahrain gulf 
News Summary - Expatriate Welfare Bahrain: A loving group that provides shade for expatriates
Next Story