അഞ്ചു മിനിക്കഥകൾ
text_fields1) ഉമ്മാ എന്ന വിളിക്കു പകരം മമ്മീ എന്ന് വിളിച്ചതിന്റെ പേരിൽ കലാപകാരികളിൽ നിന്നും രക്ഷകിട്ടിയതിനു ശേഷമാണ് ഭാഷയെ അവൾ അഗാധമായി സ്നേഹിക്കാൻ തുടങ്ങിയത്.
2) കുട്ടിക്ക് തന്റെ പിതാവ് ഇട്ട പേര് ഭാര്യ മാറ്റി വിളിച്ചപ്പോഴാണ് അയാളുടെ ദാമ്പത്യം തകർന്നു തുടങ്ങിയത്.
3) ജാതിയും മതവുമൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ പേര് ചോദിക്കുന്ന തരത്തിലേക്കു മലയാളി മാറിത്തുടങ്ങിയപ്പോൾ ചില നാമങ്ങൾ വാടകക്കരാറുകളുടെ പുറത്തു മാറ്റിനിർത്തപ്പെടുന്നു.
4) കലാപത്തീ ആളിപ്പടർന്ന അഭിശപ്ത നാളുകളിൽ പേരിനെ സുന്ദരമായ കള്ളത്തിൽ പൊതിഞ്ഞു കൊണ്ടാണയാൾ ആർത്തലച്ചു വന്ന മരണത്തെ മുറിച്ചുകടന്നത്.
5) ഒരു പേരിൽ എന്തിരിക്കുന്നു എന്ന് മഹാനായ ഷേക്സ്പിയർ. പേരാണ് ഒരാളുടെ മരണം തീരുമാനിക്കുന്നതെന്ന് അഭിനവ വർഗീയ കോമരങ്ങൾ.