Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.സി.സി റെയിൽവേ...

ജി.സി.സി റെയിൽവേ പദ്ധതി പൊതു കരാർ ഒപ്പുവെച്ചു: സുപ്രധാന ചുവടുവെപ്പുമായി ഗൾഫ് രാജ്യങ്ങൾ

text_fields
bookmark_border
ജി.സി.സി റെയിൽവേ പദ്ധതി പൊതു കരാർ ഒപ്പുവെച്ചു: സുപ്രധാന ചുവടുവെപ്പുമായി ഗൾഫ് രാജ്യങ്ങൾ
cancel
camera_alt

ജി.സി.സി റെയിൽവേ പദ്ധതി പൊതു കരാർ ഒപ്പുവെക്കൽ ചടങ്ങിൽ നിന്ന്

മനാമ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഗതാഗത-വാണിജ്യ ബന്ധങ്ങളിൽ നിർണ്ണായക നാഴികക്കല്ലാകുന്ന ജി.സി.സി റെയിൽവേ പദ്ധതിയുടെ പൊതു കരാറിൽ ഒപ്പുവെച്ച് രാജ്യങ്ങൾ. ബഹ്റൈനിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ ഗതാഗത മന്ത്രിമാരുടെ 30-ാമത് പൊതു യോഗത്തിലാണ് കരാറൊപ്പിടൽ നടന്നത്. ചടങ്ങിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നേതൃത്വം വഹിച്ചു.

ജി.സി.സി സുപ്രീം കൗൺസിലിന്റെ 46-ാമത് സെഷന്റെ അധ്യക്ഷ പദവിയുടെ ഭാഗമായാണ് ബഹ്‌റൈൻ ഈ യോഗത്തിനും കരാർ ഒപ്പുവെക്കൽ ചടങ്ങിനും ആതിഥേയത്വം വഹിച്ചത്. ‘ഗൾഫ് റെയിൽവേ അതോറിറ്റി’യുമായി ഏകോപിപ്പിച്ചു പദ്ധതി പൂർത്തീകരിക്കുന്നതിന്, അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കരാർ മുന്നോട്ടുവെക്കുന്നു. റെയിൽവേ മേഖലയെ നിയന്ത്രിക്കുക, അംഗരാജ്യങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, പദ്ധതിയുടെ നടപ്പാക്കലും പ്രവർത്തനവും മേൽനോട്ടം വഹിക്കുക എന്നീ ചുമതലകളുള്ള ഗൾഫ് റെയിൽവേ അതോറിറ്റി പദ്ധതി ഏറ്റെടുക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

ആറ് ജി.സി.സി രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന, ഏകദേശം 2,117 കിലോമീറ്റർ ദൈർഘ്യമുള്ള സംയോജിത റെയിൽവേ ശൃംഖലയാണ് ജി.സി.സി റെയിൽവേ. കുവൈത്തിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യു.എ.ഇ എന്നിവയിലൂടെ കടന്നുപോയി ഒമാനിൽ എത്തുന്ന രീതിയിലാണ് പാത. ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള യാത്രയും ചരക്കു നീക്കവും സുഗമമാക്കൽ, വ്യാപാരം കാര്യക്ഷമമാക്കൽ, ഗതാഗത-ഷിപ്പിംഗ് സമയവും ചെലവും കുറക്കൽ, ഗതാഗത-ലോജിസ്റ്റിക്സ് മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരൽ എന്നിവ പദ്ധതിവഴി ലക്ഷ്യമിടുന്നു.

വ്യാപാരം, ഗതാഗതം, വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം എന്നിവയിൽ നിക്ഷേപം വർധിപ്പിക്കൽ, ഗൾഫ് സമ്പദ്‌വ്യവസ്ഥയുടെ കഴിവ് വർദ്ധിപ്പിക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വ്യാപാരം വിതരണ ശൃംഖല എന്നിവക്കായി ബദൽ ഗതാഗത മാർഗ്ഗങ്ങൾ ഒരുക്കൽ, പ്രാദേശിക ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവക്കും പദ്ധതി സഹായകമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:GCC GCC railway project agreement 
News Summary - GCC Railway Project General Agreement Signed: Gulf Nations Take a Major Step Forward
Next Story