Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.സി.ആർ.എഫ് ബഹ്‌റൈൻ...

ഐ.സി.ആർ.എഫ് ബഹ്‌റൈൻ ‘സമ്മർ അവയർനെസ് കാമ്പയിൻ ആൻഡ് തർസ്റ്റ് ക്വെഞ്ചേഴ്സ് 2026’

text_fields
bookmark_border
ഐ.സി.ആർ.എഫ് ബഹ്‌റൈൻ ‘സമ്മർ അവയർനെസ് കാമ്പയിൻ ആൻഡ് തർസ്റ്റ് ക്വെഞ്ചേഴ്സ് 2026’
cancel

മനാമ: ബഹ്‌റൈനിലെ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) നടത്തുന്ന വാർഷിക 'സമ്മർ അവയർനെസ് ക്യാമ്പയിൻ ആൻഡ് തർസ്റ്റ് ക്വെഞ്ചേഴ്സ് 2026' പരിപാടിക്ക് തുടക്കമായി. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ, തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സുരക്ഷാ പദ്ധതിയോട് ചേർന്നാണ് സംഘടിപ്പിക്കുന്നത്. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി , ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ എന്നിവയുടെ പിന്തുണ ഈ വർഷത്തെ ക്യാമ്പയിനുണ്ട്.

വേനൽക്കാലത്ത് തൊഴിലാളികൾ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ തൊഴിലിടങ്ങളിൽ സന്ദർശനം നടത്തി തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബാൻ, പഴങ്ങൾ എന്നിവ വിതരണം ചെയ്യുകയും വേനൽക്കാല സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. 2016-ൽ ആരംഭിച്ച 'തർസ്റ്റ് ക്വെഞ്ചേഴ്സ്' പദ്ധതി പതിനൊന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഇതൊരു പ്രധാന സാമൂഹിക സേവനമായി മാറിയിരിക്കുകയാണ്.

ജൂൺ 19 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന 'സമ്മർ ഫെസ്റ്റ് – വർക്കേഴ്സ് ഡേ 2026' പരിപാടിയിലൂടെ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ഏകദേശം 450-ഓളം തൊഴിലാളികൾ പങ്കെടുക്കുന്ന പരിപാടിയിൽ വിനോദങ്ങളും ആദരിക്കൽ ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം എല്ലാ ശനിയാഴ്ചകളിലും ബഹ്‌റൈനിലെ വിവിധ തൊഴിലിടങ്ങളിൽ പ്രവർത്തനങ്ങൾ സജീവമാകും.

ഈ വർഷം 3,000 മുതൽ 4,000 വരെ തൊഴിലാളികളിലേക്ക് നേരിട്ടെത്തി സേവനം എത്തിക്കാനാണ് ഐ.സി.ആർ.എഫ് ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് കരുതലിന്റെ സന്ദേശം പകരുന്ന ഈ മഹത്തായ സംരംഭത്തിന് പിന്തുണ നൽകുന്ന സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും ഐ.സി.ആർ.എഫ് നേതൃത്വം നന്ദി അറിയിച്ചു.

Show Full Article
TAGS:ICRF Bahrain Summer Awareness Campaign 
News Summary - ICRF Bahrain ‘Summer Awareness Campaign and Thirst Quenchers 2026’
Next Story