ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് തുടരുന്നു
text_fieldsഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് ഭക്ഷണവിതരണത്തിൽ നിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ- ഐ.സി.ആർ.എഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി-തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 തുടരുന്നു. കൊടുംവേനലിൽ സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മുൻകൈയുമായി ചേർന്ന് മറാസിയിലുള്ള ഒരു കമ്പനിയുടെ ജോലിസ്ഥലത്ത് ഭക്ഷണവസ്തുക്കൾ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 150 തൊഴിലാളികൾ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയം പ്രതിനിധി നെദൽ അബ്ദുല്ല അൽ അലവായ് വിതരണ പരിപാടിയിൽ പങ്കുചേർന്നു. ഐ.സി.ആർ.എഫ് അഡ്വൈസർമാരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വഞ്ചേഴ്സ് കോഓഡിനേറ്റർ, ശിവകുമാർ, രാകേഷ് ശർമ, ചെമ്പൻ ജലാൽ, മുരളീകൃഷ്ണൻ എന്നിവരെ കൂടാതെ വളന്റിയർമാരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.