Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.എസ്.ബി ചെസ്...

ഐ.എസ്.ബി ചെസ് ചാമ്പ്യൻഷിപ്പ്; ന്യൂ ഇന്ത്യൻ സ്‌കൂളിന് ഇന്റർ-സ്കൂൾ ചെസ് കിരീടം

text_fields
bookmark_border
ഐ.എസ്.ബി ചെസ് ചാമ്പ്യൻഷിപ്പ്;   ന്യൂ ഇന്ത്യൻ സ്‌കൂളിന്  ഇന്റർ-സ്കൂൾ ചെസ് കിരീടം
cancel
camera_alt

ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പ്

സമ്മാന ദാന ചടങ്ങ്

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ ന്യു ഇന്ത്യൻ സ്‌കൂളിന് ഇന്റർ-സ്കൂൾ ചെസ് കിരീടം. അണ്ടർ-14 ടീം വിഭാഗത്തിൽ ന്യൂ ഇന്ത്യൻ സ്‌കൂളിന്റെ നോയൽ അബ്രഹാം പുന്നൂസ്, ശ്രീറാം പളനിയപ്പൻ, ജയ്റാം കണ്ണപ്പൻ, ധനശ്രീ മോഹൻരാജ് എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ (ബി‌.ഐ‌.എസ്) റണ്ണർ അപ്പ് സ്ഥാനം നേടി. ബി.‌ഐ‌.എസ് ടീമിൽ അർണവ് സിംഗ് ദിവാൻ, ത്രിഷാൻ മൂർക്കോത്ത്, ധ്രുവ് ത്രിവേദി, ഗുഞ്ചൻ പൽ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. വാശിയേറിയ ഓപ്പൺ വിഭാഗത്തിൽ രുദ്ര ദേശായി കിരീടം നേടി. ദിമിത്രിയോസ് ഡിസ്പിനിസ് രണ്ടാം സ്ഥാനവും കൃഷ്ണ ബാബു ലക്ഷ്മണൻ (ഇന്ത്യൻ സ്‌കൂൾ) മൂന്നാം സ്ഥാനവും ആര്യൻ അനിൽ ജയ് പ്രഭാകരൻ നാലാം സ്ഥാനവും ആദിത്യ വെങ്കിട്ടരാമൻ അഞ്ചാം സ്ഥാനവും നേടി.

വിദ്യാർത്ഥികളുടെ ഓപ്പൺ വിഭാഗത്തിൽ ഉമ ഈശ്വരി മീനാക്ഷിനാഥൻ (ഇന്ത്യൻ സ്‌കൂൾ ) ഓവറോൾ ഗേൾസ് ചാമ്പ്യനായി. പരിപാടിയിൽ ബഹ്‌റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് അൻമാർ ഇബ്രാഹിം അൽ അഹ്മദി മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, മറ്റു പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:Chess Championship new indian school wins Inter-school chess 
News Summary - ISB Chess Championship; New Indian School wins inter-school chess title
Next Story