പഹൽഗാമിലെ ഭീകരാക്രമണം; ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ അപലപിച്ചു
text_fieldsമനാമ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കായി സംഘടന ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
നിഷ്കളങ്കരായ വിനോദസഞ്ചാരികളിലേക്കാണ് ഭീരുക്കളായ ഭീകരർ നിറയൊഴിച്ചതെന്നും, ഭീകരതക്ക് അഭയം നൽകുന്ന ആക്രമികൾ നടത്തിയത് സമാനതകളില്ലാത്ത ക്രൂരതയായിരുന്നെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.ആക്രമണം നടത്തിയവർ ആരായാലും, അവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടായിരിക്കണം എന്നും മനോഹരമായ കശ്മീരിന്റെ സമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നിലപാട് ഉണ്ടാകേണ്ടതുണ്ട് എന്നും ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.