ഐ.വൈ.സി.സി ബഹ്റൈൻ പൂൾ പാർട്ടി 2025
text_fieldsഐ.വൈ.സി.സി ബഹ്റൈൻ പൂൾ പാർട്ടിയിൽ പങ്കെടുത്തവർ
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി പൂൾ പാർട്ടി 2025 സംഘടിപ്പിച്ചു. വർണാഭമായ പരിപാടികളും നീന്തൽമത്സരങ്ങളും ഗാനമേളയും പൂൾ പാർട്ടിക്ക് മികവേകി.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. കോർ കമ്മിറ്റി, എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
സഹപ്രവർത്തകർ ഒത്തുചേരുന്നത് സ്നേഹബന്ധം വർധിപ്പിക്കാനും മാനസിക സമ്മർദം കുറക്കാനും സഹായിക്കുമെന്ന് ഷിബിൻ തോമസ് പറഞ്ഞു.
പ്രവാസഭൂമിയിൽ മാനസികപിരിമുറുക്കം കുറക്കാൻ ഇതുപോലെയുള്ള കൂട്ടായ്മകൾ സഹായിക്കുമെന്നും ജോലി കഴിഞ്ഞ് സാമൂഹികമേഖലയിൽ സജീവമാകുന്ന ഈ യുവത വളരെ മികച്ച സന്ദേശമാണ് നാടിന് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈകിട്ട് ഏഴിന് ആരംഭിച്ച പരിപാടി പുലർച്ചയോടെയാണ് അവസാനിച്ചത്.
വിവിധതരം ഭക്ഷണപാനീയങ്ങൾ ഒരുക്കിയിരുന്നു. ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.