Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജോസഫ് റൈസ് മെമ്മോറിയൽ...

ജോസഫ് റൈസ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ്: തൃശൂർ എഫ്.സി ചാമ്പ്യന്മാർ

text_fields
bookmark_border
ജോസഫ് റൈസ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ്: തൃശൂർ എഫ്.സി ചാമ്പ്യന്മാർ
cancel
camera_alt

ടൂർണമെന്‍റ് വിജയികൾ ട്രോഫിയുമായി

മനാമ: ഇന്ത്യൻ ഫുട്ബാളിന് നിരവധിയായ പ്രഗത്ഭ താരങ്ങളെ സംഭാവന ചെയ്ത തൃശ്ശൂരിന്റെ ഇതിഹാസ പരിശീലകൻ ജോസഫ് റൈസിന്റെ സ്മരണാർത്ഥം 'തൃശൂർ ഫുട്ബോളേഴ്സ് ബഹ്‌റൈൻ' സംഘടിപ്പിച്ച ജോസഫ് റൈസ് മെമ്മോറിയൽ ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റ് സീസൺ-1 സമാപിച്ചു. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി സിഞ്ച് അൽ അഹ്‌‌ലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ തൃശൂർ എഫ്.സി വിന്നേഴ്സ് പട്ടവും പവർ ഡിപ്പോ എഫ്.സി റണ്ണേഴ്സ് അപ്പ് സ്ഥാനവും കരസ്ഥമാക്കി.

ബഹ്‌റൈനിലെ തൃശൂർ സ്വദേശികളായ നൂറിലധികം ഫുട്ബോൾ താരങ്ങൾ എട്ട് ടീമുകളായി തിരിഞ്ഞാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ടൂർണമെന്റിലെ വ്യക്തിഗത മികവിനുള്ള പുരസ്കാരങ്ങളിൽ കൂടുതൽ ഗോളുകൾ നേടി ബ്ലൂ ടൈഗേഴ്സ് എഫ്.സിയുടെ ജെറിൻ ടോപ് സ്കോററായി. പവർ ഡിപ്പോ എഫ്.സിയുടെ ജിജോ മികച്ച കളിക്കാരനായും (ബെസ്റ്റ് പ്ലെയർ), തൃശൂർ എഫ്.സിയുടെ സുബിൻ മികച്ച ഗോൾകീപ്പറായും, ഇസ്മായിൽ മികച്ച പ്രതിരോധ നിരക്കാരനായും (ബെസ്റ്റ് ഡിഫെൻഡർ) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഫുട്ബോൾ ലെജൻഡ് ഐ.എം. വിജയൻ അടക്കമുള്ള ജോസഫ് റൈസ് സാറിന്റെ പ്രിയശിഷ്യന്മാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നൽകിയ വലിയ പിന്തുണയും ആശംസകളും ടൂർണമെന്റിന്റെ ജനശ്രദ്ധ വർദ്ധിപ്പിച്ചു. ടൂർണമെന്റ് വൻ വിജയമാക്കി തീർത്ത എല്ലാ കായികപ്രേമികൾക്കും സംഘാടകർക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
TAGS:football tournament Gulf News Bahrain News 
News Summary - Joseph Rice Memorial Football Tournament: Thrissur FC champions
Next Story