Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിമാനത്തിൽ കുഴഞ്ഞുവീണ...

വിമാനത്തിൽ കുഴഞ്ഞുവീണ കാസർകോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

text_fields
bookmark_border
വിമാനത്തിൽ കുഴഞ്ഞുവീണ കാസർകോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
cancel

മനാമ: കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസിയും കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുൽ സലാം (65) ബഹ്റൈനിൽ നിര്യാതനായി. കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം അടിയന്തിരമായി ബഹ്റൈനിലിറക്കുകയായിരുന്നു. കിങ് ഹമദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വർഷങ്ങളായി കുവൈത്തിൽ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സക്കായി അടുത്തിടെയാണ് സലാം നാട്ടിലേക്ക് പോയത്.

ഭാര്യ: താഹിറ. മക്കൾ: ഡോ. അബ്ദുൽ ആദിൽ, ഖദീജ, മുബഷിർ, മുഹമ്മദ്, അബ്ദുല്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
TAGS:Obituary 
News Summary - Kasaragod native who collapsed on plane dies in Bahrain
Next Story