Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​യ​മലം​ഘ​ക​രാ​യ 116...

നി​യ​മലം​ഘ​ക​രാ​യ 116 പേ​രെ നാ​ടു​ക​ട​ത്തി എ​ൽ.​എം.​ആ​ർ.​എ

text_fields
bookmark_border
labour market legulatory authority
cancel

മ​നാ​മ: ഒ​രാ​ഴ്ച​ക്കി​ടെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ 17 നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടു​ക​യും നേ​ര​ത്തേ പി​ടി​യി​ലാ​യ 116 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

1141 പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ളാ​ണ് ഏ​പ്രി​ൽ 13 മു​ത​ൽ 19 വ​രെ എ​ൽ.​എം.​ആ​ർ.​എ സം​ഘ​ടി​പ്പി​ച്ച​ത്. നി​ര​വ​ധി നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് ഒ​രോ ആ​ഴ്ച​യി​ലേ​യും പ​രി​ശോ​ധ​ന​യി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​ത്.

എ​ൻ.​പി.​ആ​ർ.​എ, ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ് ഡ‍യ​റ​ക്ട​റേ​റ്റ്, കോ​സ്റ്റ് ഗാ​ർ​ഡ്, പ​രി​സ്ഥി​തി സു​പ്രീം കൗ​ൺ​സി​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യം എ​ന്നി​വ​രാ​ണ് സം​യു​ക്ത കാ​മ്പ​യി​നു​ക​ളി​ൽ എ​ൽ.​എം.​ആ​ർ.​എ​യോ​ടൊ​പ്പം പ​ങ്കാ​ളി​ക​ളാ​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു.

Show Full Article
TAGS:LMRA Bahrain News Gulf News 
News Summary - LMRA deports 116 lawbreakers
Next Story