Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ 13 വർഷത്തെ...

ബഹ്റൈനിൽ 13 വർഷത്തെ സേവന പാരമ്പര്യവുമായി ലുലു എക്സ്ചേഞ്ച്

text_fields
bookmark_border
ബഹ്റൈനിൽ 13 വർഷത്തെ സേവന പാരമ്പര്യവുമായി ലുലു എക്സ്ചേഞ്ച്
cancel
camera_alt

ലുലു എക്സ്ചേഞ്ച് 13ാം വാർഷികാഘോഷത്തിൽനിന്ന്

മനാമ: 13 വർഷം പൂർത്തിയാക്കി ബഹ്റൈനിലെ പ്രമുഖ പണമിടപാട് സേവന ദാതാക്കളായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച്. വാർഷികാഘോഷം കമ്പനിയുടെ ആദ്യ ശാഖയായ ഹിദ്ദിൽ മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. 2013-ൽ പ്രവർത്തനം ആരംഭിച്ച കമ്പനി, റെമിറ്റൻസ്, വിദേശനാണ്യ വിനിമയ സേവനങ്ങൾ എന്നിവയിൽ നിന്ന് മാറി ദൈനംദിന പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള വിപുലമായ സാമ്പത്തിക സേവനങ്ങളിലേക്ക് വളർന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ശാഖകൾ വഴിയുള്ള നേരിട്ടുള്ള സേവനങ്ങൾക്ക് പുറമേ, ‘ലുലു മണി’ മൊബൈൽ ആപ്പിലൂടെ സുരക്ഷിതമായി പണമയക്കാനുള്ള ഡിജിറ്റൽ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.

സ്ഥാപനങ്ങളുമായും ബാങ്കുകളുമായും ഫിൻടെക് കമ്പനികളുമായുമുള്ള സഹകരണത്തിലൂടെ പ്രാദേശിക-അന്തർദേശീയ ബിൽ പേയ്‌മെന്റുകൾ, എൽ.എം.ആർ.എ വിസ ഫീസുകൾ, സ്‌കൂൾ ഫീസുകൾ എന്നിവ അടയ്ക്കാനുള്ള സൗകര്യവും ലുലു എക്സ്ചേഞ്ച് നൽകിവരുന്നു. ഇതിനുപുറമേ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകൾ നടത്തുന്ന കമ്പനികൾക്ക് ആവശ്യമായ ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളും ലഭ്യമാണ്.

ആപ്പിലൂടെയോ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്ററുകൾ വഴിയോ ഉപഭോക്താക്കൾക്ക് ഏറ്റവും ലളിതവും വിശ്വസനീയവുമായ സേവനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും 13 വർഷമായി നൽകുന്ന പിന്തുണയ്ക്ക് ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായും ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

2013 മുതൽ ബഹ്റൈന്റെ വളർച്ചയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ദൈനംദിന പേയ്‌മെന്റുകൾ കൂടുതൽ എളുപ്പമാക്കുന്ന സാങ്കേതികവിദ്യകളും സേവനങ്ങളുമായി വരുംദിവസങ്ങളിലും ബഹ്റൈനിലെ പ്രവർത്തനം വിപുലീകരിക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വ്യക്തമാക്കി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിലാണ് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത്.

Show Full Article
TAGS:lulu Bahrain financial 
News Summary - LuLu Exchange: 13 Years of Service Legacy in Bahrain
Next Story