ലുലുവിൽ ‘ലെറ്റ്സ് കണക്ട്’ ക്യാമ്പയിന് തുടക്കം; ഗാഡ്‌ജെറ്റുകൾക്ക് മികച്ച ഓഫറുകൾ
text_fields‘ലുലു ലെറ്റ്സ് കണക്ട്’ ക്യാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന്
മനാമ: ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലുലു ലെറ്റ്സ് കണക്ട്’ ക്യാമ്പയിന് തുടക്കമായി. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്സെറ്റുകൾ, ഇയർബഡുകൾ, പവർബാങ്കുകൾ തുടങ്ങി ഐടി, ഗാഡ്‌ജെറ്റ് വിഭാഗത്തിലെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് മികച്ച ഇളവുകളാണ് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
ജൂൺ 25 മുതൽ ജൂലൈ 5 വരെ ബഹ്‌റൈനിലെ എല്ലാ ലുലു കണക്ട് ഔട്ട്‌ലെറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാകും. ക്യാമ്പയിൻ കാലയളവിൽ ലുലു കണക്ടിൽ നിന്ന് 5 ദീനാറിന് മുകളിൽ ഏത് ഉൽപ്പന്നം വാങ്ങുമ്പോഴും 4 ദീനാറിന്റെ ഡിസ്കൗണ്ട് കൂപ്പൺ ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് ജെ.ബി.എല്ലിന്റെ 8.990 ദീനാർ വിലയുള്ള ഹെഡ്സെറ്റ് വെറും 4.990 ദീനാറിന് സ്വന്തമാക്കാൻ സാധിക്കും.
കൂടാതെ, തിരഞ്ഞെടുത്ത ജെബിഎൽ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവും ഈ മാസം 25 മുതൽ ജൂലൈ 31 വരെ ലഭ്യമാണ്. ഉപഭോക്താക്കൾക്കായി പലിശരഹിത തവണ വ്യവസ്ഥയും ലുലു ഒരുക്കിയിട്ടുണ്ട്. ക്രെഡിമാക്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഫുലൂസ്, ഇല, അറബ് ബാങ്ക്, കെ.എഫ്.എച്ച് തുടങ്ങിയ പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ബാങ്കിന്റെയും നിബന്ധനകൾക്ക് അനുസൃതമായ മിനിമം പർച്ചേസ് തുകയിൽ ഉൽപ്പന്നങ്ങൾ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാവുന്നതാണ്.


