Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ആണവായുധ വിമുക്ത...

'ആണവായുധ വിമുക്ത മധ്യപൂർവേഷ്യ ഉടമ്പടി' രൂപീകരിക്കുന്നതിന് യു.എന്നിൽ പൂർണ പിന്തുണ അറിയിച്ച് ബഹ്റൈൻ

text_fields
bookmark_border
ആണവായുധ വിമുക്ത മധ്യപൂർവേഷ്യ ഉടമ്പടി രൂപീകരിക്കുന്നതിന് യു.എന്നിൽ പൂർണ പിന്തുണ അറിയിച്ച് ബഹ്റൈൻ
cancel
camera_alt

ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈഇ

മനാമ: മധ്യപൂർവേഷ്യയെ ആണവായുധങ്ങളിൽ നിന്നും മറ്റ് കൂട്ടനശീകരണ ആയുധങ്ങളിൽ നിന്നും മുക്തമായ മേഖലയാക്കി മാറ്റുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈഈ ആവർത്തിച്ചു.

ഒമാൻ സുൽത്താനേറ്റിന്റെ അധ്യക്ഷതയിൽ ന്യൂയോർക്കിൽ നടന്ന ഏഴാമത് സമ്മേളനത്തിന്റെ പൊതുചർച്ചയിൽ ബഹ്‌റൈന്റെ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി നിയമപരമായി പ്രാബല്യമുള്ള ഒരു ഉടമ്പടി രൂപീകരിക്കുന്നതിന് ബഹ്‌റൈൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

മേഖലയിലെ എല്ലാ രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാതെ ആണവ വ്യാപനം തടയൽ ഉടമ്പടികളിൽ ചേരണമെന്നും അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി ഇറാൻ പൂർണ്ണമായി സഹകരിക്കണം. സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവോർജ്ജം ഉപയോഗിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതോടൊപ്പം, കൃത്യമായ പരിശോധനാ സംവിധാനങ്ങളുള്ള സമഗ്രമായ ഉടമ്പടിയാണ് വേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

ആണവായുധ രാഷ്ട്രങ്ങൾ ഉൾപ്പെടെ എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെയുള്ള സമ്മേളനത്തിന് ബഹ്‌റൈൻ പിന്തുണ ആവർത്തിച്ചു. വരാനിരിക്കുന്ന ഖത്തറിന്റെ അധ്യക്ഷ കാലയളവിലും ആണവായുധ വിമുക്തവും സുരക്ഷിതവുമായ മധ്യപൂർവേഷ്യ എന്ന ലക്ഷ്യത്തിനായി തുടർന്നും സഹകരിക്കുമെന്ന് അംബാസഡർ വ്യക്തമാക്കി.

നവംബറിൽ പുനരാരംഭിച്ചവ ഉൾപ്പെടെ ബഹ്‌റൈന് നേരെ ഇറാൻ നേരിട്ടും നിഴൽ ഗ്രൂപ്പുകൾ വഴിയും നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ രക്ഷാസമിതി പ്രമേയം 2817 (2026)-ന്റെയും ലംഘനമാണെന്ന് ബഹ്‌റൈൻ ചൂണ്ടിക്കാട്ടി.

ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും ഇവ ഉടൻ അവസാനിപ്പിക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബിലെയും കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെ തള്ളിക്കളഞ്ഞ ബഹ്‌റൈൻ, രാജ്യങ്ങളുടെ പരമാധികാരത്തെയും നല്ല അയൽപക്ക ബന്ധത്തെയും ബഹുമാനിച്ചുകൊണ്ടുള്ള സമഗ്രമായ പ്രാദേശിക സുരക്ഷാ സമീപനം അനിവാര്യമാണെന്നും വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:middle east Treaty Bahrain UNO 
News Summary - Bahrain expresses full support at the UN for establishing a Middle East nuclear-weapon-free zone treaty
Next Story