Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെ​സ്റ്റ് റി​ഫ​യി​ലെ...

വെ​സ്റ്റ് റി​ഫ​യി​ലെ ക​ട​ക​ൾ​ക്ക് രാ​​ത്രി പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തി​ൽ നി​യ​ന്ത്ര​ണം

text_fields
bookmark_border
shops open in night
cancel

മ​നാ​മ: വെ​സ്റ്റ് റി​ഫ​യി​ലെ ക​ട​ക​ൾ​ക്ക് രാ​ത്രി പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ നി​ർ​ദേ​ശം. രാ​ത്രി വൈ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രാ​യി താ​മ​സ​ക്കാ​രു​ടെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ പ്ര​വ​ർ​ത്ത​ന സ​മ​യം ഏ​ർ​പ്പെ​ടു​ത്താ​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ആ​ലോ​ചി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് 904ലെ ​റോ​ഡ് 411, ബ്ലോ​ക്ക് 912ലെ ​റോ​ഡ് 1205, 1211 എ​ന്നി​വി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ക​ട​ക​ൾ അ​ർ​ധ​രാ​ത്രി​ക്കു മു​മ്പ് അ​ട​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഈ ​ക​ട​ക​ൾ രാ​വി​ലെ അ​ഞ്ചു മ​ണി​ക്ക് മു​മ്പ് തു​റ​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വും കൗ​ൺ​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് രാ​ത്രി വൈ​കി​യു​ള്ള ക​ച്ച​വ​ടം ശ​ല്യ​മാ​വു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും സ​മാ​ധാ​ന​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നും ഏ​രി​യ കൗ​ൺ​സി​ല​റു​മാ​യ അ​ബ്ദു​ല്ല ബൂ​ബ്ശൈ​ത് ആ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

രാ​ത്രി മു​ഴു​വ​ൻ തു​റ​ക്കു​ന്ന ക​ട​ക​ളെ​ക്കു​റി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ​നി​ന്ന് പ​രാ​തി​ക​ൾ വ​ർ​ധി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​ദേ​ശം. ക​ട​ക​ളി​ൽ​നി​ന്നു​യ​രു​ന്ന ബ​ഹ​ള​വും ശ​ബ്ദ​വും സം​ബ​ന്ധി​ച്ച് താ​മ​സ​ക്കാ​ർ ആ​വ​ർ​ത്തി​ച്ച് പ​രാ​തി പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ൽ​പ​റ​ഞ്ഞ റോ​ഡു​ക​ളി​ൽ നി​യ​മ​പ​ര​മാ​യി അ​നു​വ​ദ​നീ​യ​മാ​യ സ​മ​യ​ത്തി​ന് ശേ​ഷ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളു​ണ്ട്. ഇ​ത് ശാ​ന്ത​മാ​യ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളാ​ണ്. ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഇ​തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്ക​ണം -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.അ​തേ​സ​മ​യം, ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ക​യെ​ന്ന​ത​ല്ല, മ​റി​ച്ച്, താ​മ​സ​ക്കാ​ർ​ക്ക് സ്വ​സ്ഥ​മാ​യി ക​ഴി​യാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് കൗ​ൺ​സി​ൽ സാ​ങ്കേ​തി​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​ബാ​റ​ക് ഫ​രാ​ജ് പ​റ​ഞ്ഞു. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ക​ട​ക​ൾ​ക്ക് 24 മ​ണി​ക്കൂ​ർ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് അ​ത് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:shops West Riffa night Bahrain News Gulf News 
News Summary - Nighttime operating hours for shops in West Rifa to be restricted
Next Story