നിലാ 2025 സംഗീത നിശ ഇന്ന്
text_fieldsമനാമ: ഓറ ആർട്സിന്റെ ബാനറിൽ ബഹ്റൈൻ മലയാളി കുടുംബം (ബി.എം.കെ) ഈദ് പെരുന്നാൾ, വിഷു ആഘോഷത്തോടനുബന്ധിച്ച് "നിലാ -2025 സംഗീത നിശ" ഇന്ന് വൈകിട്ട് 5.30 മുതൽ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിക്കും.
മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ പ്രസിദ്ധ സിനിമ പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് ആണ് സംഗീത നിശക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമാണെന്നും കലാ സ്നേഹികളായ ഏവർക്കും പങ്കെടുക്കാമെന്നും ബി.എം.കെ. എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ധന്യ സുരേഷ്, സെക്രട്ടറി രാജേഷ് രാഘവ് ഉണ്ണിത്താൻ, ട്രഷറർ ലിഥുൻ കുമാർ, പ്രോഗ്രാം കൺവീനർ ആനന്ദ് വേണുഗോപാൽ നായർ, എന്റർടൈൻമെന്റ് സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി എന്നിവർ അറിയിച്ചു.