Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2026 10:06 AM GMT Updated On
date_range 1 April 2026 10:06 AM GMTബഹ്റൈനിൽ നഴ്സറികൾക്കും കിന്‍റർഗാർട്ടനുകൾക്കും ഞായറാഴ്ച മുതൽ പ്രവർത്തനാനുമതി
text_fieldsമനാമ: ബഹ്‌റൈനിലെ നഴ്സറികൾക്കും കിന്‍റർഗാർട്ടനുകൾക്കും ഞായറാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി. രക്ഷിതാക്കളുടെ താൽപര്യമനുസരിച്ച് കുട്ടികളെ നേരിട്ട് ക്ലാസുകളിലേക്ക് അയക്കാവുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന നടപടിക്രമങ്ങൾ പുതുക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. മറ്റ് സർക്കാർ-സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ വഴിയുള്ള ദൂരവിദ്യാഭ്യാസം തന്നെ തുടരും. നിലവിലെ അസാധാരണ സാഹചര്യത്തിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പഠനവും മൂല്യനിർണയവും തടസ്സമില്ലാതെ കൊണ്ടുപോകുന്ന സ്കൂളുകളുടെ സേവനത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ അഭിനന്ദിച്ചു. വരുംദിവസങ്ങളിൽ സാഹചര്യം വിലയിരുത്തി കൂടുതൽ അറിയിപ്പുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Next Story


