തുറന്ന വായന ആഴത്തിൽ ചിന്തിപ്പിക്കാൻ ശീലിപ്പിക്കും
text_fieldsവിവര സാങ്കേതിക യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ വളർന്നുകൊണ്ടിരിക്കുന്ന കാലത്ത്. നമ്മുടെ ദിനചര്യയെ പോലും ഇവയെല്ലാം സ്വാധീനിച്ചിരിക്കുന്നു. വാർത്ത, വിനോദം, ആശയവിനിമയം എല്ലാം നിമിഷങ്ങൾക്കകം നമ്മുടെ കൈയിലെത്തുന്ന കാലമാണിത്. ഈ വേഗമേറിയ കാലത്ത് വായനശീലം പലരിൽനിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നമ്മൾ കാതുറന്ന വായന ആഴത്തിൽ ചിന്തിപ്പിക്കാൻ ശീലിപ്പിക്കുംണുന്നത് ചെറിയ കുറിപ്പുകൾ, വിഡിയോകൾ, ചിത്രങ്ങൾ എന്നിവ മാത്രമാണ് പലരുടെയും അറിവുകൾ. താൽക്കാലിക അറിവുകളായ ഇവയെല്ലാം പെട്ടെന്ന് മായ്ക്കപ്പെടുന്നവയാണ്. എന്നാൽ, തുറന്ന വായന നമ്മെ ആഴത്തിൽ ചിന്തിപ്പിക്കാൻ ശീലിപ്പിക്കുന്നു. വായന മാത്രമാണ് ഒരാളുടെ സാഹിത്യ ബോധം, സാംസ്കാരിക അറിവ് എന്നിവ വളർത്തുന്നത്. വായനയുടെ മറ്റൊരു വലിയ ധർമം ഭാഷാശൈലി വളർത്തുകയെന്നാണ്. സ്ഥിരമായ വായന ഒരാളുടെ വാക് സമ്പത്ത് വർധിപ്പിക്കുകയും ആശയങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. ‘വായന മനസ്സിന്റെ ആഹാരമാണ്’ എന്ന പഴമൊഴി ഇന്നും പ്രസക്തമാണ്. സോഷ്യൽ മീഡിയ നമ്മുടെ പുറംഭാഗത്ത് മാത്രം സ്പർശിക്കുമ്പോൾ വായനയാണ് നമ്മുടെ മനസ്സിൽ ആഴത്തിൽ പ്രകാശം പകരുന്നത്.
‘ഗൾഫ് മാധ്യമം’ ഇവിടെ തുടങ്ങിയ നാൾ മുതൽ ഞാൻ അതിന്റെ ഒരു വായനക്കാരനാണ്. കഴിഞ്ഞ 15 വർഷത്തിലേറെയായി ഗൾഫ് മാധ്യമത്തിലെ ഹെൽപ് ഡെസ്ക് എന്ന കോളം ഞാൻ കൈകാര്യം ചെയ്യുന്നു. നിരന്തര പ്രതിബദ്ധതയും സേവന വീര്യവുംകൊണ്ട് സമൂഹത്തിൽ ഒരു മഹത്തായ സ്ഥാനത്തെത്തിനിൽക്കുന്ന ഗൾഫ് മാധ്യമത്തിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ‘ഗൾഫ് മാധ്യമ’ത്തിന്റെ സത്യസന്ധവും ജനകീയവുമായ മാധ്യമ പ്രവർത്തനത്തിലൂടെ നേടിയെടുത്ത വളർച്ചയും വിജയങ്ങളും നമ്മുടെ സമൂഹത്തിന് പ്രചോദനമായിട്ടുണ്ട്. ഭാവിയിലും അതേ മനോഭാവവും കൊണ്ട് കൂടുതൽ ഉയരങ്ങൾ കീഴടക്കുകയും കൂടുതൽ വളർച്ച കൈവരിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.