സുകൃതം
text_fieldsഐക്യമാകും വീഥികൾ
പിന്നിട്ട യാത്രയിൽ
സാഹോദര്യത്തിൻ മാനവ മഹത്ത്വം
വിളിച്ചോതി
പുനരൈക്യ കാഹളം മുഴങ്ങും
സഹവർത്തിത്വം സമഭാവനയോടെ
വിളമ്പും സുകൃത ജപമാലയുമായി
ഐക്യത്തെ വിളക്കിച്ചേർക്കും
പുനരൈക്യ വീഥിയിൽ
മുണ്ടൻ മലയിറങ്ങി
സമാരംഭം കുറിച്ച്
കടലുകൾ പലതു കടന്നു മണലാരണ്യത്തിലെ
പവിഴ ദ്വീപിൽ
സുകൃതത്തിൻ പരിമളം വീശിയടിക്കും
ചുടുനിശ്വാസത്തിൽ
വീണ്ടുമൊരു ഒത്തുകൂടൽ
സ്വരുക്കൂട്ടിവെച്ച പ്രവാസ
സൗഹൃദം പുതുക്കി സന്തോഷത്തിൻ
അലകൾ തീർത്തിടും
സൗമനസ്യത്തോടെ വർഷാവർഷം
പുനരൈക്യത്തിൻ
മർമരങ്ങൾ ഊട്ടിയുറപ്പിക്കും
സുകൃതം വരവായി
സാർവത്രിക കൂട്ടായ്മയിൽ
സമീകൃതമാം
പുനരൈക്യവുമതിൻ
ജൈത്രയാത്ര തുടരുന്നു
സുകൃത മഞ്ജരിയുമായി.