ഖാദിസിയ്യ ബഹ്റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsഅബ്ദു റസാഖ് ഹാജി (പ്രസിഡണ്ട്), ഫൈസൽ ചെറുവണ്ണൂർ
(ജനറൽ സെക്രട്ടറി), സുലൈമാൻ ഹാജി (ഫൈനാസ് സെക്രട്ടറി)
മനാമ: കോഴിക്കോട് ജില്ലയിലെ ഫറോക്ക് കേന്ദ്രമായി മൂന്ന് പതിറ്റാണ്ട് കാലമായി വിദ്യാഭ്യാസ സാമൂഹിക സേവനരംഗത്ത് മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫറോഖ് ഖാദിസിയ്യ എജുക്കേഷനൽ സെന്ററിന്റെ ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മ
നാമ അൽ മൊയിദ് ടവറിൽ ഖാദിസിയ്യ ചെയർമാനും മർകസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി വാർഷിക ജനറൽ ബോഡിക്ക് നേതൃത്വം നൽകി. ഭാരവാഹികളായി അബ്ദുറസാക്ക് ഹാജി ഇടിയങ്ങര (പ്രസിഡന്റ്), അബൂബക്കർ ലത്വീഫി, അഷ്റഫ് രാമത്ത്, സി.കെ. അഹമ്മദ് ഹാജി, അബ്ദുസ്സമദ് കാക്കടവ്, അബ്ദുൽ സലാം പെരുവയൽ, ഹബീബ് പട്ടുവം (വൈസ് പ്രസിഡന്റ്), ഫൈസൽ ചെറുവണ്ണൂർ (ജനറൽ സെക്രട്ടറി), ഷബീർ ഖാദിസിയ്യ, ഷംസുദ്ദീൻ പൂക്കയിൽ, നൗഫൽ മയ്യേരി, നൗഷാദ് മുട്ടുന്തല, ആസിഫ് നന്തി (ജോയന്റ് സെക്രട്ടറി), സുലൈമാൻ ഹാജി മേപ്പയൂർ ( ഫിനാൻസ് സെക്രട്ടറി )എന്നിവരെയും അഡ്വൈസറി ബോർഡ് മെംബർമാരായി കെ.സി. സൈനുദ്ധീൻ സഖാഫി, എം.സി. അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ എന്നിവരെയും തെരഞ്ഞെടുത്തു.
ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സയ്യിദ് തുറാബ് സഖാഫി, സുലൈമാൻ ഹാജി, ശമീർ പന്നൂർ, ബഷീർ ഹാജി, ഷംസുദ്ദീൻ പൂക്കയിൽ, നൗഷാദ് മുട്ടുന്തല, അബ്ദുസമദ് കാക്കടവ്, ശബീർ ഖാദിസിയ്യ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും നൗഫൽ മയ്യേരി നന്ദിയും പറഞ്ഞു.


